റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

2030-ഓടെ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാര്‍ 30 കോടിയാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം 2030-ഓടെ 30 കോടിയാകുമെന്ന് സിവില്‍ വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. വിമാനത്താവളങ്ങള്‍ വികസിപ്പിക്കാൻ 1100 കോടി ഡോളർ (92,395 കോടി രൂപ) ചെലവിടേണ്ടിവരുമെന്നും മന്ത്രി തിങ്കളാഴ്ച പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഫ്രഞ്ച് എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിര വിമാന ഇന്ധനവിതരണശൃംഖല ആഗോളതലത്തില്‍ വികസിപ്പിക്കാൻ ഇന്ത്യക്കും ഫ്രാൻസിനും യോജിച്ചുപ്രവർത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇക്കൊല്ലം മേയ്വരെയുള്ള കണക്കനുസരിച്ച്‌ 13.89 കോടിയാണ് ഇന്ത്യയെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമുള്‍പ്പെടെ 157 വിമാനത്താവളങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.

അടുത്ത 20-25 വർഷംകൊണ്ട് 200 വിമാനത്താവളങ്ങള്‍കൂടി വികസിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

X
Top