ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; രാജ്യത്തിന് പ്രതീക്ഷയായി എസ്ആന്റ്പി ഗ്ലോബൽ റിപ്പോർട്ട്

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി 3.6 ട്രില്യൺ യുഎസ് ഡോളറാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയായി ആണ് സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയെ കാണുന്നത്.

2030–31 സാമ്പത്തിക വർഷത്തോടെ ഇത് 7 ട്രില്യൺ യുഎസ് ഡോളറായി വർധിക്കുമെന്നാണ് പ്രമുഖ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ എസ് ആന്റ് പി ഗ്ലോബൽ ഇന്റലിജൻസ് കണക്കാക്കുന്നത്.

ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ പങ്ക് 3.6 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയരുന്നതാണ്. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ഉയർന്ന ഇടത്തരം വരുമാനമുള്ള ഗ്രൂപ്പിലേക്ക് ഉയരുമെന്നും എസ് ആന്റ് പി പ്രവചിക്കുന്നു.

6.7 ശതമാനം വാർഷിക വളർച്ച കൈവരിക്കാന്‍ സാധിച്ചാല്‍ 2030-31 സാമ്പത്തിക വർഷത്തോടെ ഇന്ത്യ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് മാറുന്നതാണ്.

മികച്ച തുടക്കം പ്രതീക്ഷ

2024-25 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാ നിരക്കോടെ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറിയിരിക്കുകയാണ്.

ബിസിനസ് മേഖലയിലെയും ലോജിസ്റ്റിക്‌സിലെയും മെച്ചപ്പെട്ട പ്രകടനവും സ്വകാര്യ മേഖലയില്‍ നിക്ഷേപം വർദ്ധിപ്പിക്കുന്നതും അടക്കമുളള തുടർച്ചയായ പരിഷ്‌കാരങ്ങൾ സമ്പദ് വ്യവസ്ഥ വളരുന്നതിനുളള പ്രധാന ഘടകങ്ങളാണ്.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉയർന്ന ഭക്ഷ്യ വിലപ്പെരുപ്പം പണനയത്തെ പരിമിതപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്.

ചരക്ക് സേവന നികുതി (ജി.എസ്.ടി) ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയില്‍ ഏപ്രിലിൽ എത്തിയതോടെ 2024–25 സാമ്പത്തിക വർഷത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ശക്തമായ വളർച്ചാ സാധ്യതകളും മികച്ച വ്യവസായ അന്തരീക്ഷവും കാരണം ഇക്വിറ്റി വിപണികൾ ചലനാത്മകവും മത്സരാത്മകവുമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കടൽ മാര്‍ഗമാണ്. ഇതിനായി ശക്തമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ടിൽ പറയുന്നു.

ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പുതിയ കയറ്റുമതി ഓർഡറുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം വിൽപ്പനയിലും ബിസിനസ് പ്രവർത്തനങ്ങളിലും വിപുലീകരണം സാധ്യമാക്കുന്നതാണെന്നും റിപ്പോര്‍ട്ട്.

X
Top