അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി ബിഎസ്എൻഎൽ

ന്യൂഡൽഹി: വൈ ഫൈ കോളിംഗ് എന്നറിയപ്പെടുന്ന വോയ്സ് ഓവർ വൈ ഫൈ (VoWiFi) രാജ്യവ്യാപകമാക്കിയതായി ബിഎസ്എൻഎൽ അറിയിച്ചു.

സെല്ലുലർ നെറ്റ്‌വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ്‌വർക്കിലൂടെ വോയ്സ് കോളുകൾ നടത്താനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുന്ന സംവിധാനമായ വൈ ഫൈ കോളിംഗ് രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ദുർബലമായ മൊബൈൽ സിഗ്‌നലുള്ള പ്രദേശങ്ങളിൽ വ്യക്തവും വിശ്വസനീയവുമായ കണക്‌ടിവിറ്റി ഉറപ്പാക്കാൻ വോയ്സ് ഓവർ വൈ ഫൈ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്.മിക്ക സ്മാർട്ട്ഫോണുകളിലും വോയ്സ് ഓവർ വൈ ഫൈ സംവിധാനം ലഭ്യമാണ്.

ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകളിൽ വൈ ഫൈ കോളിംഗ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ മതി.

സഹായത്തിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രം സന്ദർശിക്കാമെന്നും അല്ലെങ്കിൽ 18001503 ഹെൽപ്‌ലൈനിൽ ബന്ധപ്പെടാമെന്നും ബിഎസ്എൻഎൽ അറിയിച്ചു.

X
Top