Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഉൾപ്പെടെയുള്ള പുതിയ 58, 59 രൂപയുടെ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

പയോക്താക്കളുടെ പൾസറിഞ്ഞ് വീണ്ടും ബിഎസ്എൻഎൽ. 2 പുതിയ അതുല്യ ലോ കോസ്റ്റ് പ്രീപെയിഡ് പ്ലാനുകളാണ് പൊതുമേഖലാ ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

4ജി റോളൗട്ട് വൈകുന്ന സാഹചര്യത്തിൽ ഉപയോകതാക്കളെ നെറ്റ്‌വർക്കിൽ പിടിച്ചുനിർത്താനുള്ള കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ പ്ലാനുകൾ. 58 രൂപ, 59 രൂപ പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ 59 രൂപയുടെ പ്ലാൻ ഒരു റെഗുലർ സർവീസ് വാലിഡിറ്റി പ്രീപെയിഡ് പ്ലാനാണ്. അതേസമയം 58 രൂപയുടെ പ്ലാൻ ഒരു ഡാറ്റ വൗച്ചറാണ്. 58 രൂപയുടെ ഈ പ്ലാൻ ഉപയോഗപ്പെടുത്തുന്നതിന് ഉപയോക്താക്കൾക്ക് ഒരു സജീവ പ്ലാൻ ഉണ്ടായിരിക്കണം.

അങ്ങനെയെങ്കിൽ 58 രൂപയുടെ റീചാർജിൽ ഉപയോക്താക്കൾക്ക് അധിക ഡാറ്റ ഉപയോഗിക്കാനാകും. 7 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഫെയർ യൂസ് പോളിസി (FUP) ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വേഗം 40 Kbps ആയി കുറയുമെന്ന് ഓർക്കുക.

ഇനി 59 രൂപയുടെ പ്ലാനിലേയ്ക്ക് വരാം. 59 -ന്റെ പ്രീപെയ്ഡ് പാക്കേജിനും ഏഴ് ദിവസത്തെ വാലിഡിറ്റി ആണുള്ളത്. അൺലിമിറ്റഡ് വോയിസ് കോളിംഗും, പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാൻ രവാഗ്ദാനം ചെയ്യുന്നു. എസ്എംഎസ് ഫീച്ചറുകളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.

മറ്റു സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്ലാൻ അൽപം ചെലവേറിയതാണ്. കാരണം ഇവിടെ പ്ലാനിന്റെ പ്രതിദിന ചെലവ് 8.43 രൂപ വരും.

അതേസമയം കുറഞ്ഞ വരുമാനമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ നേട്ടമാകും. രണ്ടാമത്തെ സിം ആയി ബിഎസ്എൻഎൽ നിലനിർത്തുന്നവർക്കും ഈ പ്ലാനുകൾ ആകർഷകമാണ്.

വീട്ടിലും, ഓഫീസിലുമെല്ലാം വൈഫൈ ആക്‌സസ് ഉള്ളവർക്ക് ടെലികോം ചെലവ് കുറയ്ക്കാനും ഈ പ്ലാൻ നല്ലതാണ്. മറ്റു സ്വകാര്യ കമ്പനികളുടെ ഏറ്റവും ചെറിയ പാക്കേജുകൾക്കു പോലും വലിയ റീചാർജുകൾ ആവശ്യമാണ്.

മുകളിൽ പറഞ്ഞ തരം ഉപഭോക്താക്കളെ ആകർഷിക്കാനും, നിലവിലെ ഉപഭോക്താക്കളെ പിടിച്ചുനിർത്താനും ബിഎസ്എൻഎല്ലിനെ പുതിയ പ്ലാനുകൾ സഹായിച്ചേക്കാമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം 4ജി വൈകുന്നത് കമ്പനിക്കു വലിയ തിരിച്ചടി തന്നെയാണ്. റിലയൻസ് ജിയോ പോലുള്ള കളിക്കാൻ 6ജി പര്യവേക്ഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

വരുമാനം വർധിപ്പിക്കുന്നതിനും, സബ്സ്‌ക്രൈബർ മാർക്കറ്റ് ഷെയർ നേടുന്നതിനും പൊതുമേഖല ടെലികോം കളിക്കാരണ് 4ജി എങ്കിലും അനിവാര്യമാണ്.

X
Top