ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

ബിഎസ്എൻഎൽ 4ജി അടുത്തമാസം മുതൽ രാജ്യവ്യാപകം

ന്യൂഡല്‍ഹി: ബിഎസ്‌എൻഎല്‍ 4ജി അടുത്തമാസംമുതല്‍ രാജ്യവ്യാപകമാക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് അടുത്തവർഷം വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്‌എൻഎല്‍ ഏറ്റെടുത്ത് ഇവിടങ്ങളിലും 4ജി ലഭ്യമാക്കും. പൊതുമേഖലാസ്ഥാപനമായ സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സാണ് 4ജി സംവിധാനം വികസിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

താൻ വർഷങ്ങളായി ഉപയോഗിക്കുന്നത് ബിഎസ്‌എൻഎലാണെന്ന് ചോദ്യമുന്നയിക്കുന്നതിനിടെ പ്രേമചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന് സന്തോഷകരമാകുന്ന വിധത്തിലാണ് 4ജി വികസിപ്പിച്ചിരിക്കുന്നതെന്ന് മറുപടിയായി മന്ത്രി സിന്ധ്യയും പറഞ്ഞു.

X
Top