റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ബിഎസ്എന്‍എൽ 4ജിയിലേക്ക്

കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ പൂര്‍ണമായും 4ജിയിലേക്ക് മാറുന്നു. ഡിസംബര്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.

പഞ്ചാബില്‍ 4ജി യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് കേരളത്തിലും ബിഎസ്എന്‍എല്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ 5ജി വേഗത്തിലേക്ക് ചുവടുമാറുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ മേഖലയിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

തിരുവനന്തപുരത്ത് 296ഉം എറണാകുളത്ത് 275ഉം കോഴിക്കോട്125ഉം കണ്ണൂരില്‍ 100ഉം ടവറുകളാണ് സ്ഥാപിക്കുക. ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലും സേവനം ലഭ്യമാക്കും.

ചാണ്ഡിഗഡില്‍ നടത്തിയ 4ജി പരീക്ഷണം വിജയമായതോടെയാണ് രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ 4ജി സേവനം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

X
Top