Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ഒന്നാം പാദ അറ്റാദായത്തിൽ ഇടിവ്

ഡൽഹി: ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2022 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിലെ ഏകീകൃത അറ്റാദായം 13.24 ശതമാനം ഇടിഞ്ഞ് 335.74 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 387.01 കോടി രൂപയുടെ അറ്റാദായം നേടിയതായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

എന്നിരുന്നാലും, പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 8.74 ശതമാനം ഉയർന്ന് 3,700.96 കോടി രൂപയായി. അതേസമയം ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ മൊത്തം ചെലവ് 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 3,293.15 കോടി രൂപയായിരുന്നു, മുൻ വർഷം ഇതേ കാലയളവിലെ 2,932.96 കോടി രൂപയിൽ നിന്ന് ഇത് 12.28 ശതമാനം വർധിച്ചു.

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.23 ശതമാനം ഇടിഞ്ഞ് 3,777.60 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഭക്ഷ്യ വ്യവസായത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നാണ് വാഡിയ ഗ്രൂപ്പിന്റെ ഭാഗമായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്.

X
Top