കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

എക്കാലത്തെയും മികച്ച ത്രൈമാസ വരുമാനം രേഖപ്പെടുത്തി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്

ന്യൂഡൽഹി: ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2022 സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 28.47 ശതമാനം വർധിച്ച് 490.58 കോടി രൂപയായി. ഒരു വർഷം മുമ്പ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 381.84 കോടി രൂപ അറ്റാദായം നേടിയതായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം മുൻ വർഷത്തെ 3,607.37 കോടി രൂപയിൽ നിന്ന് 21.40 ശതമാനം ഉയർന്ന് 4,379.61 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ രണ്ടാം പാദത്തിൽ കമ്പനി അതിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനം രേഖപ്പെടുത്തിയതായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പറഞ്ഞു.

അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 3,773.71 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,138.15 കോടി രൂപയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാൻഡുകളിലൊന്നാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. കമ്പനി ബിസ്‌ക്കറ്റ്, ബ്രെഡ്, കേക്ക്, റസ്ക് തുടങ്ങിയ ഭക്ഷ്യ ഉല്പന്നങ്ങൾ വിൽക്കുന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികൾ 1.46 ശതമാനം ഉയർന്ന് 3,801.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top