രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ബ്രാന്‍ഡ് യുഎസ്എ സിഇഒ സ്ഥാനമൊഴിയുന്നു

ബ്രാന്‍ഡ് യുഎസ്എ പ്രസിഡന്റും സിഇഒയുമായ ക്രിസ് തോംസണ്‍ സ്ഥാനമൊഴിയുന്നു. അടുത്ത വര്‍ഷം മേയ് 31ന് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ബ്രാന്‍ഡ് യുഎസ്എയില്‍ നിന്നും ക്രിസ് തോംസണ്‍ വിരമിക്കും.

2012 മുതല്‍ ബ്രാന്‍ഡ് യുഎസ്എയുടെ ഭാഗമായ ക്രിസ് ജോലിയേക്കാള്‍ സ്വകാര്യ ജീവിതം തെരഞ്ഞെടുത്തുകൊണ്ടാണ് വിരമിക്കുന്നതെന്നാണ് ബ്രാന്‍ഡ് യുഎസ്എ അറിയിച്ചു.

‘ബ്രാന്‍ഡ് യു.എസ്.എയുടെ പ്രസിഡന്റും സിഇഒയുമായി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷിക്കുന്നു. നമ്മള്‍ ഒരുമിച്ചു നേടിയ ലക്ഷ്യങ്ങളില്‍ അഭിമാനമുണ്ട്. പുതിയ നേതൃത്വത്തിനു കീഴിലും ബ്രാന്‍ഡ് യുഎസ്എ കുതിപ്പു തുടരുമെന്നാണ് പ്രതീക്ഷ’ എന്നു വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ ക്രിസ് തോംസണ്‍ പ്രതികരിച്ചു.

ക്രിസിനു കീഴില്‍ കൂടുതല്‍ സഞ്ചാരികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാന്‍ ബ്രാന്‍ഡ് യുഎസ്എക്കു സാധിച്ചിരുന്നു. ക്രിസിന്റെ നേതൃത്വത്തിലുള്ള ബ്രാന്‍ഡ് യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ വിനോദസഞ്ചാര മേഖലക്കു പൊതുവില്‍ ഗുണം ചെയ്തുവെന്നാണ് ബ്രാന്‍ഡ് യു.എസ്.എ ബോര്‍ഡ് അധ്യക്ഷന്‍ ടോഡ് ഡേവിഡ്‌സണ്‍ പ്രതികരിച്ചത്.

വിനോദ സഞ്ചാരികള്‍ക്കിടയില്‍ അമേരിക്കയെ മുന്‍നിര ലക്ഷ്യസ്ഥാനമാക്കി വയ്ക്കുന്നതില്‍ ബ്രാന്‍ഡ് യുഎസ്എ വലിയ പങ്കാണു വഹിക്കുന്നത്. അമേരിക്കയിലെ വിനോദ സഞ്ചാര രംഗത്തുളള കമ്പനികളുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടാണ് രാജ്യത്തെ വിനോദ സഞ്ചാര സാധ്യതകളെ ബ്രാന്‍ഡ് യുഎസ്എ വളര്‍ത്തുന്നത്.

പുതിയ സിഇഒയെ ബ്രാന്‍ഡ് യുഎസ്എ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്രിസ് തോംസണ്‍ വിരമിക്കുന്ന കാലയളവിനുള്ളില്‍ പുതിയ സി.ഇ.ഒയെക്കുറിച്ചുള്ള പ്രഖ്യാപനം നടക്കും.

ഒരു പ്രീമിയം ട്രാവല്‍ ഡെസ്റ്റിനേഷനാക്കി അമേരിക്കയെ മാറ്റുകയെന്ന ലക്ഷ്യത്തില്‍ 2011 മേയ് മുതലാണ് ബ്രാന്‍ഡ് യു എസ് എ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതു സ്വകാര്യ ഉടമസ്ഥതയിലാണ് ഈ കമ്പനിയുടെ പ്രവര്‍ത്തനം.

രാജ്യാന്തര വിനോദ സഞ്ചാരം വഴി 18 ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ അമേരിക്കയില്‍ ജോലി ലഭിക്കുന്നുവെന്നാണ് കണക്ക്. ഓക്‌സ്‌ഫോഡ് എക്കണോമിക്‌സിന്റെ പഠനം അനുസരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 54 ലക്ഷത്തോളം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അമേരിക്കയ്ക്കു സാധിച്ചിരുന്നു.

800 ലേറെ സ്ഥാപനങ്ങളുമായി ബന്ധമുള്ള ബ്രാന്‍ഡ് യു.എസ്.എയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

X
Top