ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

നഗര വികസനത്തിന് ഊർജം പകരാൻ കൊച്ചിയിൽ ‘ബോധി’

  • നാഷണൽ അർബൻ കോൺക്ലേവ് 9,10 തിയതികളിൽ

കൊച്ചി: നഗരവികസനത്തിനായി പുതിയ ആശയങ്ങളും, സാധ്യതകളും തേടി ജിസിഡിഎ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ നഗര വികസന കോൺക്ലേവ് 9 ന് തുടങ്ങും. ബോൾഗാട്ടി പാലസാണ് വേദി. അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് & ഡവലപ്മെൻറ് അതോറിറ്റിസുമായി ചേർന്നാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും. 8 സെഷനുകളിലായി 17 വിഷയ വിദഗ്ധർ ആശയങ്ങൾ അവതരിപ്പിക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ, നഗരസഭാ ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുക്കും.

ലാൻഡ് പൂളിങ്ങ് ആണ് ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം. വികസന പ്രവർത്തനങ്ങൾക്കായി ആവശ്യത്തിന് ഭൂമി ലഭിക്കാത്ത സാഹചര്യം പല നഗരങ്ങളിലുമുണ്ട്. വികസനത്തിനായി ഭൂമി പൂൾ ചെയ്യുന്ന പ്രക്രിയ ഇന്ത്യയിലെ ചില നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ അതിൻ്റെ സാധ്യതകൾ കോൺഫറൻസ് വിശദമായി ചർച്ച ചെയ്യും.

അർബൻ ഡിസൈൻ ആണ് മറ്റൊരു പ്രധാന ചർച്ചാ മേഖല. ടൗൺ പ്ലാനിങ്ങ് സ്കീംസ്, പിപിപി പദ്ധതികൾ, ട്രാൻസിറ്റ് അധിഷ്ഠിത വികസനം, വികേന്ദ്രീകൃത ആസുത്രണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.

കോൺഫറൻസിന് മുന്നോടിയായി മൈക്രോ ലെവൽ ചർച്ചകളും, സംവാദങ്ങളും നടന്നു. സമ്മേളന ശേഷയും തുടർ ഫോളോ അപ്പുകൾക്ക് സംവിധാനം ഉണ്ടാകും. കൊച്ചിയുടെ വികസനത്തെ ത്വരിതപ്പെടുത്താൻ സമ്മേളനാനന്തരം ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

നഗര വികസനാസൂത്രണ രംഗത്തെ അതികായൻമാരിലൊരാളായ നഗരകാര്യ മന്ത്രാലയം ഹൈലെവൽ കമ്മിറ്റി ചെയർമാൻ കേശവ വർമ്മ ഐഎഎസ് ആണ് കോൺഫറൻസ് ഏകോപിപ്പിക്കുന്ന പ്രമുഖരിൽ ഒരാൾ.

കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജിസിഡിഎ സെക്രട്ടറി കെവി അബ്ദുൾമാലിക്ക് സമ്മേളനത്തിൻ്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

X
Top