ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ സുരക്ഷ സ്റ്റാന്റേഡ് പ്രഖ്യാപിച്ച് ബിഐസ്

മുംബൈ: ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ആളുകൾക്കിടിയിലുള്ളത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീ പിടിക്കുന്നതും മറ്റുമാണ് ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനവും.

മുൻനില ഇരുചക്ര വാഹന നിർമാതാക്കളുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ തീ പിടിച്ച സംഭവങ്ങളും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് വൈദ്യുത വാഹനങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാൻ മാനദണ്ഡങ്ങൾ കടുപ്പിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബി.ഐ.എസ്.) തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഐ.എസ്. 18590:2024, ഐ.എസ്. 18606:2024 എന്നിങ്ങനെ പുതിയ രണ്ടു മാനദണ്ഡങ്ങൾ കൂടി കൊണ്ടുവന്നു.

വരുന്ന മാറ്റങ്ങൾ
ഇരുചക്ര-നാലു ചക്ര വൈദ്യുത വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവയുടെ എൻജിൻ, ട്രാൻസ്മിഷൻ, ഡ്രൈവ് ഷാഫ്റ്റ്, ആക്സിൽ തുടങ്ങിയവ ഉൾപ്പെടുന്ന പവർ ട്രെയിൻ, ബാറ്ററിയുടെ ഗുണമേന്മ, സുരക്ഷ തുടങ്ങിയവ ശക്തമാക്കുന്നതാണ് പുതിയ മാനദണ്ഡങ്ങൾ.

നിർമാണം, പ്രവർത്തനം എന്നിവയ്ക്കാണ് പരിഗണന. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുംവിധം ഗുണനിലവാരം മെച്ചത്താനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇ-റിക്ഷകൾ, ചെറു ചരക്കുകൾ കൈകാര്യം ചെയ്യുന്ന ഇ-കാർട്ടുകൾ എന്നിവയും ഗുണനിലവാര മാനദണ്ഡങ്ങളുടെ വിഭാഗങ്ങളിലേക്കു കൊണ്ടുവന്നു.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ് പുതുതായി പ്രഖ്യാപിച്ചിട്ടുള്ള ഈ രണ്ടെണ്ണം ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളുടെയും ചാർജിങ്ങ് ഉൾപ്പെടെ ഇതിലെ ആക്സസറികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 30 ഇന്ത്യൻ സ്റ്റാന്റേഡുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രകൃതി സൗഹാർദവും കാര്യക്ഷമവുമായ ഗതാഗത സംവിധാനത്തിന് ഈ സ്റ്റാന്റേഡുകൾ അനിവാര്യമാണെന്നാണ് വിലയിരുത്തലുകൾ.

X
Top