ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

എആര്‍എംസി ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ഏറ്റെടുക്കാനൊരുങ്ങി ബിര്‍ള

ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐ.വി.എഫ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എ.ആര്‍.എം.സി ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികള്‍ ഏറ്റെടുക്കുന്നു.

290 കോടി യു.എസ് ഡോളര്‍ വരുമാനമുള്ള സി.കെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐ.വി.എഫ് (ബി.എഫ്.ഐ) 500 കോടിയിലധികം രൂപ മുടക്കിയാണ് ക്ലിനിക്കുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതെന്ന് സി.കെ ബിര്‍ല ഹെല്‍ത്ത്‌കെയര്‍ വൈസ് ചെയര്‍മാന്‍ അക്ഷത് സേത്, എ.ആര്‍.എം.സി സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ.യു. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

X
Top