അക്ഷയതൃതീയ വിൽപന പൊടിപൊടിച്ചു; വിറ്റത് 2,000 കോടിയുടെ സ്വർണംകേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർ

ഓഹരി വിപണിയിൽ ‘വൻ ഡിസ്കൗണ്ട്’ വിൽപന

ന്ത്യൻ ഓഹരി വിപണിയിൽ വൻ ഡിസ്കൗണ്ട് സെയിൽ! 35% വരെ വിലക്കുറവിൽ സ്വന്തമാക്കാം പ്രമുഖ കമ്പനികളുടെ ഓഹരികൾ. ദീപാവലിക്ക് മുന്നോടിയായി, നിഫ്റ്റി50ലെ കമ്പനികളുടെ ഓഹരികളിൽ മിക്കവയും തന്നെ കഴിഞ്ഞ ഒരുവർഷത്തിനിടെ (52-ആഴ്ച) താഴെപ്പോയത് 7 മുതൽ 35% വരെയാണ്. അതായത്, കുറഞ്ഞവിലയിൽ ഇവ വാങ്ങാനുള്ള അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്.

കമ്പനികളുടെ പ്രകടനവും വിപണിയിലെ സാഹചര്യങ്ങളും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വരും കാല വളർച്ചാ ട്രെൻഡും വിലയിരുത്തി നിക്ഷേപം നടത്താനുദ്ദേശിക്കുന്നവർക്ക് ഈ ഓഹരികൾ വാങ്ങാം.

സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഓഹരികൾ ഇങ്ങനെ:

∙ ടാറ്റാ മോട്ടോഴ്സ്, ട്രെന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാൻഷ്യൽ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്‍യുഎൽ), ടെക് മഹീന്ദ്ര, സൺ ഫാർമ, നെസ്‍ലെ, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൻടിപിസി എന്നിവയുള്ളത് 15 മുതൽ 35% വരെ താഴ്ചയിൽ.

∙ മാക്സ് ഹെൽത്ത്കെയർ, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ കൺസ്യൂമർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ ലൈഫ്, ടാറ്റാ സ്റ്റീൽ, എൽ ആൻഡ് ടി, ഇൻഡിഗോ (ഇന്റർഗ്ലോബ് ഏവിയേഷൻ), എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയർടെൽ എന്നിവ 7 മുതൽ 15% വരെ താഴ്ചയിലായിട്ടുണ്ട്.

∙ അപ്പോളോ ഹോസ്പിറ്റൽസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക്, സൊമാറ്റോ (എറ്റേണൽ), ബജാജ് ഫിൻസെർവ്, എസ്ബിഐ, ബജാജ് ഫിനാൻസ് എന്നിവ 7% വരെ താഴ്ന്നുമാണുള്ളത്.

X
Top