ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മൂക്കുവഴി സ്വീകരിക്കുന്ന ഇന്‍കോവാക്ക് വാക്‌സിന് വില 800 രൂപ

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ മൂക്കുവഴി നല്‍കുന്ന വാക്സിന്‍, ഇന്‍കോവാക്കിന്‌ വില ഡോസിന് 800 രൂപയായിരിക്കും. സ്വകാര്യ ആശുപത്രികളിലെ 5 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടാതെയാണ് ഇത്. കോവിഡ് പ്രതിരോധ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി, കഴിഞ്ഞയാഴ്ചയാണ് ഇന്‍കോവാക്കിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഓരോ ഡോസിനും അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജായി 150 രൂപ വരെ ഈടാക്കാനും സ്വകാര്യ ആശുപത്രികള്‍ക്ക് അനുവാദമുണ്ട്. ഇതോടെ വാക്‌സിനെടുക്കാന്‍ ഏകദേശം 1,000 രൂപ ചിലവാകും. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ലൈസന്‍സ് ചെയ്ത വാക്‌സിനാണ് ഇന്‍കോവാക്ക്.

ബുസ്റ്റര്‍ ഡോസായും രണ്ട് ഡോസ് പ്രാഥമിക കോഴ്‌സായും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ജനുവരി അവസാനത്തോടുകൂടിയാണ് മൂക്കുവഴിയുള്ള വാക്‌സിന്‍ എടുക്കാനാകുക. കോവാക്‌സിന്‍,കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം.

ചൈന ഈയിടെ കോവിഡ് കേസുകളുടെ വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ ഡോസുകള്‍ സ്വീകരിക്കാന്‍ മുതിര്‍ന്നവരോടും, ദുര്‍ബല ജനസംഖ്യാ ഗ്രൂപ്പുകളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

X
Top