പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നേരിയ നഷ്ടത്തില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ആദ്യ സെഷനിലെ നേട്ടങ്ങള്‍ നികത്തി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 48.99 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 59196.99 ലെവലിലും നിഫ്റ്റി 10.20 പോയിന്റ് അഥവാ 0.06 ശതമാനം ഇടിവില്‍ 17655.60 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1745 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1614 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

133 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലാടിസ്ഥാനത്തില്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം, ലോഹം എന്നിവയാണ് മെച്ചപ്പെട്ടത്. എന്നാല്‍ സാമ്പത്തികം, എഫ്എംസിജി, ഐടി എന്നിവ നഷ്ടത്തിലായി.

മിഡ്ക്യാപ്പ് സൂചിക അരശതമാനം ഉയര്‍ന്നു. നിഫ്റ്റിയില്‍ ടൈറ്റന്‍, അപ്പോളോ ഹോസ്പിറ്റല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് , ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ എന്നിവ ഉയര്‍ന്നപ്പോള്‍ ഡീമാര്‍ട്ട്, അള്‍ട്രാടെക് സിമന്റ്, എല്‍ടി, മാരുതി, ആക്‌സിസ് ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയ്ന്റ്, ഐടിസി, എസ്ബിഐ, കോടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്,ബജാജ് ഓട്ടോ, എല്‍ഐസി എന്നിവ നഷ്ടം വരിക്കുകയായിരുന്നു.

സമ്മിശ്ര ആഗോള സൂചകങ്ങള്‍ വിപണിയെ തളര്‍ത്തിയെന്ന് ജിയോജിത്തിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഊര്‍ജ്ജ പ്രതിസന്ധിയും വരാനിരിക്കുന്ന ഇസിബി പലിശനിരക്ക് വര്‍ദ്ധനവും യൂറോപ്യന്‍ വിപണികളെ സമ്മര്‍ദ്ദത്തിലാക്കി. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നീക്കം ചൈനീസ് ഓഹരികള്‍ക്ക് തുണയായി.

X
Top