“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

നഷ്ടം തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: വിപണി ചൊവ്വാഴ്ച നഷ്ടത്തിലായി. നിഫ്റ്റി 43.10 പോയിന്റ് അഥവാ 0.24 ശതമാനം താഴ്ന്ന് 17721.50 ലെവലിലും സെന്‍സെക്‌സ് 220.86 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്ന് 60,286.04 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1559 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1854 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

124 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.അദാനി എന്റര്‍പ്രൈസസ്, ഡോ.റെഡ്ഡീസ്, അദാനി പോര്‍ട്ട്‌സ്,കോടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്,ബജാജ് ഓട്ടോ,ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയ ഓഹരികള്‍. ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ഐടിസി,ഹീറോ മോട്ടോ കോര്‍പ്,മാരുതി, സണ്‍ഫാര്‍മ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്,എച്ച്‌സിഎല്‍,വിപ്രോ എന്നിവ കനത്ത നഷ്ടം വരിച്ചു.

കാപിറ്റല്‍ ഗുഡ്‌സ്,റിയാലിറ്റി, സ്വകാര്യ ബാങ്കുകളൊഴിച്ച് മറ്റ് മേഖലകളെല്ലാം നഷ്ടം വരിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം വരിച്ചത്, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു.

ശക്തമായ തൊഴില്‍ ഡാറ്റ പുറത്തുവന്നതിന് ശേഷം യുഎസ് വിപണിയില്‍ കരടികളാണ്‌ ആധിപത്യം പുലര്‍ത്തുന്നത്. കേന്ദ്രബാങ്ക് നയങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നു.

X
Top