വരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുംബജറ്റ് അവതരണം തുടങ്ങി: ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു

മുംബൈ: ആഴ്ചാവസാനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 202.74 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 59,808.54 ലെവലിലും നിഫ്റ്റി 64.10 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 17,575.40 ലെവലിലും വ്യാപാരം തുടരുന്നു.1330 ഓഹരികള്‍ മുന്നേറുമ്പോള്‍ 485 ഓഹരികള്‍ നഷ്ടം നേരിട്ടു.

86 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഡിവിസ് ലാബ്‌സ്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഓട്ടോ എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ,ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര നഷ്ടം നേരിടുന്നു.

മീഡീയ ഒഴികെയുള്ള മേഖലകള്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.023 ശതമാനം,0.13 ശതമാനം ഉയര്‍ന്നു.തുടര്‍ച്ചയായി മൂന്നാം മാസവും തുടര്‍ച്ചയായി അഞ്ചാം ദിവസവും നഷ്ടം സംഭവിച്ചത് വിപണിയെ ദുര്‍ബലമാക്കിയതായി, ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.

നെഗറ്റീവ് ആഗോള സൂചനകള്‍, എഫ്ഐഐ വില്‍പ്പന, അദാനി പ്രതിസന്ധി എന്നീ ഘടകങ്ങളാണ് തകര്‍ച്ചയ്ക്ക് കാരണമായത്. വ്യക്തമായ പോസിറ്റീവ് ട്രിഗറുകള്‍ ഇല്ലെങ്കിലും നേരിയ റിവേഴ്‌സല്‍ ഇപ്പോള്‍ സാധ്യമാണ്. മുന്നോട്ടുപോകുമ്പോള്‍ മാര്‍ച്ചില്‍ പോസിറ്റീവ് റിട്ടേണ്‍ സാധ്യമാകും.

ഈ വീക്ഷണത്തിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്: കഴിഞ്ഞ 20 വര്‍ഷത്തിനിടെ നിഫ്റ്റിക്ക് തുടര്‍ച്ചയായി നാല് മാസത്തെ നെഗറ്റീവ് റിട്ടേണുകള്‍ ഉണ്ടായിട്ടില്ല. അദാനി പ്രതിസന്ധി ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കുമെന്ന ഭയം അതിശയോക്തിപരമാണെന്നും വിജയകുമാര്‍ പറയുന്നു.

ബാങ്ക് നിഫ്റ്റി അമിത വില്‍പനയിലാണുള്ളത്. ഉയര്‍ന്ന നിലവാരമുള്ള ബാങ്കിംഗ് സ്റ്റോക്കുകള്‍ക്ക് ഇപ്പോള്‍ ആകര്‍ഷകമായ മൂല്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.യുഎസ് സമ്പദ്വ്യവസ്ഥയിലെ കരുത്ത് ഐടി ഓഹരികള്‍ക്ക് ഗുണം ചെയ്യും.

ക്യാപിറ്റല്‍ ഗുഡ്സ് നല്ല നിലയില്‍ തുടരുന്നു. ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ ദീര്‍ഘകാലത്തേയ്ക്ക് ശേഖരിക്കാനാണ് വിജയകുമാര്‍ നിര്‍ദ്ദേശിക്കുന്നത്.

X
Top