പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 44.42 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 61319.51 ലെവലിലും നിഫ്റ്റി50 0.11 ശതമാനം ഉയര്‍ന്ന് 18035.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഒഎന്‍ജിസി, ടെക് മഹീന്ദ്ര,അപ്പോളോ ഹോസ്പിറ്റല്‍സ്, ഡിവിസ് ലാബ്‌സ്,നെസ്ലെ ഇന്ത്യ എന്നിവയാണ് മികച്ച നേട്ടം കുറിച്ച ഓഹരികള്‍.

ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,എച്ച്ഡിഎഫ്‌സി ലൈഫ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ വിവരസാങ്കേതിക വിദ്യ 1 ശതമാനവും ഫാര്‍മ അരശതമാനവുമുയര്‍ന്നപ്പോള്‍ വാഹനം, ബാങ്കിംഗ് രംഗങ്ങളില്‍ വില്‍പന ദൃശ്യമായി. ബെഞ്ച്മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനം നടത്തിയ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം രേഖപ്പെടുത്തിയത്, ജിയോജിത് റിസര്‍ച്ച് തലവന്‍, വിനോദ് നായര്‍ നിരീക്ഷിക്കുന്നു. വിന്‍ഡ്ഫാള്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് എണ്ണ ഓഹരികളും ആഗോള സാഹചര്യത്തെ തുടര്‍ന്ന് ഐടി ഓഹരികളും ഉയര്‍ന്നു. ഉയര്‍ന്ന തൊഴില്‍ നിരക്കും ചെറുകിട വില്‍പന അളവുകളും യു.എസ് സമ്പദ് വ്യവസ്ഥയുടെ ശക്തിയെയാണ് കുറിക്കുന്നത്.

അതേസമയം പണനയം കര്‍ശനമാകുമെന്നത് ഭാവി പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു.

X
Top