പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 113.19 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 60550.60 ലെവലിലും നിഫ്റ്റി 50.50 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 17821.20 ലെവലിലും വ്യാപാരം തുടങ്ങി. 1008 ഓഹരികള്‍ മുന്നേറുമ്പോള്‍ 999 എണ്ണം തിരിച്ചടി നേരിടുന്നു.

107 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ഇന്‍ഷൂറന്‍സ്,ഹിന്‍ഡാല്‍കോ,ഡിവിസ് ലാബ്‌സ്, ടാറ്റ സ്റ്റീല്‍,പവര്‍ഗ്രിഡ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍, അദാനി പോര്‍ട്ട്‌സ്,മാരുതി സുസുക്കി, ടെക് മഹീന്ദ്ര,ബജാജ് ഫിന്‍സര്‍വ് എന്നിവ താഴ്ച വരിച്ചു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.25 ശതമാനവും 0.18 ശതമാനവും പൊഴിച്ചു. മേഖലകളില്‍ പൊതുമേഖല ബാങ്കും ലോഹവുമാണ് അധികം ഇടിവ് നേരിടുന്നത്. 0.5-1 ശതമാനം തകര്‍ച്ച.

‘2024 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകൂട്ടുന്നത്. സിപിഐ പണപ്പെരുപ്പം 5.3 ശതമാനവും പ്രതീക്ഷിക്കപ്പടുന്നു. പ്രവചനം ഇക്വിറ്റി വിപണികള്‍ക്ക് പ്രോത്സാഹനം നല്‍കും,’ ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.

അതേസമയം എഫ്‌ഐഐ വില്‍പനയും നിരക്കുകള്‍ ‘കൂടുതല്‍ കാലം’ ഉയര്‍ന്നിരിക്കുമെന്ന ഫെഡറല്‍ ബാങ്കിന്റെ സൂചനകളും വെല്ലുവിളികളാണ്. പണപ്പെരുപ്പം കുറയുന്നതോടെ പ്രവണതയ്ക്ക് മാറ്റം വരും. ഉയര്‍ന്ന നിലവാരമുള്ള ബാങ്കിംഗ്, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, സിമന്റ് സ്റ്റോക്കുകള്‍ എന്നിവ സാവധാനം ശേഖരിക്കാന്‍ ഈ അവസരം വിനിയോഗിക്കാം.

ദീര്‍ഘകാലത്തേയ്ക്ക് അവ മികച്ച നിക്ഷേപമാകും.

X
Top