
മുംബൈ: ബുധനാഴ്ച, വിപണി പോസിറ്റീവ് ഓപ്പണിംഗ് നടത്തി. സെന്‍സെക്‌സ് 230.41 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 591292.53 ലെവലിലും നിഫ്റ്റി 68.80 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 17372.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1217 ഓഹരികള്‍ മുന്നേറുമ്പോള്‍ 634 എണ്ണം തിരിച്ചടി നേരിടുന്നു.
104 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നവ. അപ്പോളോ ഹോസ്പിറ്റല്‍സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍,എസ്ബിഐ ലൈഫ് താഴ്ച വരിച്ചു.
മേഖലകളെല്ലാം നേട്ടം കൊയ്യുമ്പോള്‍ ലോഹം (3 ശതമാനം),സ്വകാര്യ ബാങ്ക് (0.56 ശതമാനം), റിയാലിറ്റി (1 ശതമാനം) മുന്നിട്ടുനില്‍ക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.87 ശതമാനം, 0.97 ശതമാനവും ഉയര്‍ച്ച നേടി.എഫ്‌ഐഐകളും ഡിഐഐകളും തമ്മില്‍ വടംവലി നടക്കുകയാണെന്ന് ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
കഴിഞ്ഞ 5 സെഷനുകളില്‍ എഫ്‌ഐഐകള്‍ 10049 കോടി രൂപയ്ക്ക് വില്‍പന നടത്തിയപ്പോള്‍ ഡിഐഐകള്‍ 10200 രൂപയ്ക്ക് വാങ്ങി. അതിനാല്‍, സ്ഥാപനപരമായ അറ്റവാങ്ങല്‍ പോസിറ്റീവാണെന്ന് പറയാം.
എന്നാല്‍ സിസ്റ്റത്തില്‍ ഷോര്‍ട്ട് ബില്‍ഡ് അപ്പ് വര്‍ദ്ധിക്കുന്നു.കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി റീട്ടെയ്ല്‍/എച്ച്എന്‍ഐ പ്രവര്‍ത്തനം കെട്ടടങ്ങി. വിപണിയെ ഉയര്‍ത്താന്‍ പോസിറ്റീവ് ട്രിഗറുകള്‍ ഒന്നുമില്ല.
അനിശ്ചിതത്വം നിറഞ്ഞ സമയത്തെ ഒരേയൊരു യുക്തിസഹമായ നിക്ഷേപ തന്ത്രം ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകള്‍ സാവധാനം ശേഖരിക്കുക എന്നതാണ്.
ബാങ്കുകള്‍, മൂലധന വസ്തുക്കള്‍, ഐടി ഓഹരികള്‍ക്ക് ഇടത്തരം, ദീര്‍ഘ കാലത്തേയ്ക്ക് നല്ല വരുമാനം നല്‍കാന്‍ കഴിയും.






