രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

മുംബൈ: തുടക്കത്തിലെ നഷ്ടം ഏറെക്കുറെ തിരുത്തിയെങ്കിലും ബെഞ്ചമാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുകയാണ്. സെന്‍സെക്‌സ് 74.82 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 60957.44 ലെവലിലും നിഫ്റ്റി 20.80 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 17909 ലെവലിലും വ്യാപാരം തുടരുന്നു. 1570 ഓഹരികള്‍ മുന്നേറുമ്പോള്‍ 1297 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

126 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നവ. ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാനിയ നഷ്ടം നേരിടുന്നു.

മേഖലകളില്‍ വാഹനം, ലോഹം, റിയാലിറ്റി എന്നിവയൊഴികെയുള്ളതെല്ലാം ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ മെച്ചപ്പെട്ടു. യു.എസ് ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 0.5 ശതമാനം പ്രതിമാസവര്‍ദ്ധനവ് രേഖപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടുകയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍.

ഇതോടെ ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയേറി.ദീര്‍ഘകാലത്തില്‍ നിരക്ക് ഉയര്‍ന്നിരിക്കുമെന്നതിന്റെ സൂചനകൂടിയാണിത്. വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങല്‍കാരായത് ശുഭകരമാണ്.

അതേസമയം വിപണിയെ ഉയര്‍ത്താന്‍ തക്കതായ ഉത്തേജകങ്ങള്‍ പ്രത്യക്ഷത്തിലില്ലതാനും.ഈ സാഹചര്യത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ബാങ്കിംഗ്, ഐടി, വാഹന, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപമാണ് ഉചിതം.

X
Top