പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

നഷ്ടം നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 250.86 പോയിന്റ് അഥവാ 0.41 ശതമാനം താഴ്ന്ന് 60431.84 ലെവലിലും നിഫ്റ്റി 85.60 പോയിന്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 17770.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ,ഇന്‍ഫോസിസ്,ടിസിഎസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍.

ടൈറ്റന്‍, എന്‍ടിപിസി, ലാര്‍സണ്‍ ആന്റ് ടൗബ്രോ, ബജാജ് ഓട്ടോ,ഐഷര്‍ മോട്ടോഴ്‌സ് എന്നിവ നേട്ടമുണ്ടാക്കി. മേഖലകളില്‍ ലോഹം, പൊതുമേഖല ബാങ്ക്, ഐടി എന്നിവ 1 ശതമാനം വീതം പൊഴിച്ചപ്പോള്‍ സ്വകാര്യ ബാങ്കുകള്‍, വാഹനം, ഫാര്‍മ എന്നിവയ്ക്ക് അരശതമാനം പോയിന്റുകളാണ് നഷ്ടമാക്കിയത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം താഴ്ച വരിച്ചു.

ജനുവരി പണപ്പെരുപ്പ ഡാറ്റകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തി,എല്‍കെപി സെക്യൂരിറ്റീസ്, ഗവേഷണവിഭാഗം തലവന്‍ എസ്. രംഗനാഥന്‍ നിരീക്ഷിക്കുന്നു. കോര്‍പറേറ്റ് പ്രഖ്യാപന സീസണിന് ഈയാഴചയോടെ അന്ത്യമാകും.അദാനി ഓഹരികളിലെ വില്‍പനസമ്മര്‍ദ്ദവും ഇടിവിന് കാരണമായി.

അതേസമയം, മൂന്നാം പാദത്തിന്റെ അവസാനത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഇക്വിറ്റി ഉടമസ്ഥത റെക്കോര്‍ഡ് 24.5 ശതമാനത്തിലാണ്.

X
Top