“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ് 334.98 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 60,506.90 ലെവലിലും നിഫ്റ്റി 89.40 പോയിന്റ് അഥവാ 0.50 ശതമാനം താഴ്ന്ന് 17764.60 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. 1850 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1653 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

185 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഡിവിസ് ലാബ്‌സ്,ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം, ഊര്‍ജ്ജം എന്നിവ 1-2 ശതമാനം പൊഴിച്ചപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി, റിയാലിറ്റി അര ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.7 ശതമാനവും 0.5 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണികള്‍ നിലംപൊത്തിയത്, ജിയോജിത് റിസര്ച്ച് ഹെഡ്, വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

തൊഴിലുകളുടെ എണ്ണം ഉയര്‍ന്നതോടെ നിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്ക യുഎസില്‍ ശക്തമായി. തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകളും മറ്റ് ആഗോള സൂചികകളും തകര്‍ന്നു. ബുധനാഴ്ച പുറത്തുവരുന്ന ആര്‍ബിഐ നിരക്ക് തോതും നിക്ഷേപകരെ ജാഗരൂകരാക്കി

X
Top