“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 142.23 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 60,806.22 ലെവലിലും നിഫ്റ്റി 21.80 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 17893.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്, സിപ്ലി, ജെഎസ്ഡബ്ല്യു എന്നീ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.

ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഫോസിസ് എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മേഖലകളില്‍ ഐടി 1 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് 0.26 ശതമാനവും നേട്ടം കൈവരിച്ചത്.

റിയാലിറ്റി, ഊര്‍ജ്ജം, ഹെല്‍ത്ത് കെയര്‍ വാഹനം എന്നി 0.2 ശതമാനം ഇടിവ് നേരിട്ടു. 100 ലധികം ഓഹരികള്‍ 52 ആഴ്ച താഴ്ച വരിക്കുന്നതിനും വിപണി സാക്ഷിയായി. ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ ഹോവ്ക്കിഷ് പ്രസ്താവന വാള്‍സ്ട്രീറ്റ് സൂചികകള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയേയും ബാധിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നതോടെ അര്‍ഹിക്കുന്ന നേട്ടം ലഭ്യമാകാതെ പോയി. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നിട്ടുണ്ട്.

X
Top