ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

വിപണിയില്‍ ദുര്‍ബലത പ്രകടം

ന്യൂഡല്‍ഹി: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ്  താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ദൈനംദിന, ഇന്‍ട്രാഡേ ചാര്‍ട്ടുകളില്‍, നിഫ്റ്റി താഴ്ന്ന ടോപ്പ് ഫോര്‍മാറ്റ് നിലനിര്‍ത്തുന്നതായി കോടക് സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അമോല്‍ അത്തവാല നിരീക്ഷിക്കുന്നു.

പ്രതിവാര ചാര്‍ട്ടുകളില്‍ ചെറിയ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിട്ടുള്ളത്. 50 ദിവസത്തെ എസ്എംഎ  (സിമ്പിള്‍ മൂവിംഗ് ശരാശരി) അല്ലെങ്കില്‍ 19250/ 64750ന് സമീപമായാണ് പിന്തുണ. ഈ മേഖലയ്ക്ക് താഴെ പുതിയ വില്‍പന സമ്മര്‍ദ്ദം രൂപപ്പെടും.

അങ്ങിനെ സംഭവിക്കുന്ന പക്ഷം സൂചിക  19200-19100 ലെവലിലേയ്ക്ക് വീഴും. മറിച്ച് ,19400 ന് മുകളില്‍ ബുള്ളുകള്‍ ശക്തിയാര്‍ജ്ജിയ്ക്കുകയും നിഫ്റ്റിയെ 19450-19500 ലെയ്ക്കുയര്‍ത്തുകയും ചെയ്യും. 40 ദിന മൂവിംഗ് ആവറേജിന് താഴെ ക്ലോസ് ചെയ്തതിനാല്‍ നിഫ്റ്റിയില്‍ ദുര്‍ബലത ദര്‍ശിക്കുകയാണ് ഷെയര്‍ഖാന്‍, റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗഡിയ.

മൊമന്റം ഇന്‍ഡിക്കേറ്ററിന്റെ നെഗറ്റീവ് ക്രോസോവറും താഴ്ച പ്രവണതയാണ് പ്രകടമാക്കുന്നത്. കൂടാതെ ലോവര്‍ ടോപ്പ്,ലോവര്‍ ബോട്ടം ഫോര്‍മേഷനും രൂപപ്പെട്ടിട്ടുണ്ടെന്ന് ഗഡിയ പറയുന്നു.

X
Top