രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

പരിഷ്‌ക്കരിച്ച വായ്പാ പ്രൊവിഷനിംഗ് സംവിധാനം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബാങ്കുകള്‍

ന്യൂഡല്‍ഹി: പ്രതീക്ഷിത ക്രെഡിറ്റ് ലോസ് (ഇസിഎല്‍) സമ്പ്രദായം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യോട് ആവശ്യപ്പെട്ടു. ഒരു വര്‍ഷമാണ് ബാങ്കുകള്‍ ആവശ്യപ്പെട്ട അധിക കാലയളവ്. ” കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ഞങ്ങള്‍ റെഗുലേറ്ററോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,” ഐബിഎയുടെ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൃത്യമായ സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ല.

പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഒഴികെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും ഇസിഎല്‍ സമീപനം പുലര്‍ത്തണം.

ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡിന്റെ (IFRS) ഇന്ത്യന്‍ പതിപ്പായ IndAS നടപ്പിലാക്കാന്‍ ഇതിന് മുന്‍പും കേന്ദ്രബാങ്ക് ശ്രമിച്ചിട്ടുണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ IndAS മാറ്റിവയ്ക്കുന്നതായി 2019 മാര്‍ച്ചില്‍ അര്‍ബിഐ പ്രഖ്യാപിച്ചു. അതേസമയം നോണ്‍-ബാങ്ക് ഫിനാന്‍സിംഗ് കമ്പനികള്‍ ഈ മാതൃകയാണ് പിന്തുടരുന്നത്.

കിട്ടാകട പ്രൊവിഷനിംഗ് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുമേഖല ബാങ്കുകളെ കുഴക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ പ്രൊവിഷന്‍ കവറേജ് അനുപാതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്.പൊതുമേഖല ബാങ്കുകള്‍ക്ക് ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്യാനാകും.

X
Top