Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

ഏഴ് വര്‍ഷത്തിന് ശേഷം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ഇരട്ട അക്കത്തില്‍ വളര്‍ന്നു: ആര്‍ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാലന്‍സ് ഷീറ്റ് ഇരട്ട അക്കത്തില്‍ വളരുകയും ആസ്തി ഗുണനിലവാരം, മൂലധന നില എന്നിവ ഉയരുകയും ചെയ്തു. അതേ സമയം, പുനഃക്രമീകരിച്ച അക്കൗണ്ടുകളില്‍ സ്ലിപ്പേജ് പ്രശ്‌നം നിലനില്‍ക്കുന്നു.

”ക്രെഡിറ്റ് റിസ്‌ക് പരിമിതപ്പെടുത്തുന്നതിന് ജാഗ്രതയും മൂല്യനിര്‍ണ്ണയവും വേണം” റിപ്പോര്‍ട്ട് പറയുന്നു. ”പുനഃസംഘടിപ്പിച്ച അസറ്റുകളിലെ സ്ലിപ്പേജുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ആസ്തി മൂല്യശോഷണം തടയുന്നതിന് ഗുണമേന്മ മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍്ട്ട് നിര്‍ദ്ദേശിക്കുന്നു.

നിക്ഷേപത്തിലും വിപണിയിലും സിംഹഭാഗവും പൊതുമേഖല ബാങ്കുകളുടെ സംഭാവനയാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 62 ശതമാനവും വായ്പകളുടെ 58 ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണ്. വായ്പാ വളര്‍ച്ച 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്.

റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (RoE), റിട്ടേണ്‍ ഓണ്‍ അസറ്റുകള്‍ (RoA) എന്നിവ 2014-15 കാലത്തെ മികച്ച നിലയിലേയ്ക്ക് തിരിച്ചെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (ജിഎന്‍പിഎ), മൊത്തം വായ്പയുടെ 5 ശതമാനമായി സെപ്തംബര്‍ പാദത്തില്‍ കുറയുകയും ചെയ്തു. നേരത്തെയിത് 5.8 ശതമാനമായിരുന്നു.

റിക്കവറി, അപ്ഗ്രേഡേഷനുകള്‍, എഴുതിത്തള്ളല്‍ എന്നിവയിലൂടെയാണ് ജിഎന്‍പിഎകള്‍ കുറയ്ക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ എഴുതി തള്ളല്‍ പ്രക്രിയയെ ആശ്രയിക്കുമ്പോള്‍ സ്വകാര്യ ബാങ്കുകള്‍ വായ്പാ നവീകരണത്തിലൂടെയാണ് മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ പരിമിതപ്പെടുത്തുന്നത്. മൂലധന പര്യാപ്തത അനുപാതം (CAR) വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

2022 സെപ്തംബര്‍ അവസാനം ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ സിഎആര്‍ 16 ശതമാനമായിരുന്നു. പലിശനിരക്ക് വര്‍ധിക്കുന്നത് ബാങ്കുകള്‍ക്ക് മാര്‍ക്കറ്റ്-ടു-മാര്‍ക്കറ്റ് നഷ്ടത്തിന് കാരണമാകുമെങ്കിലും, 2022 സെപ്തംബര്‍ അവസാനം വേണ്ടത്ര മൂലധന പര്യാപ്തത ബാങ്കുകള്‍ നേടി.എസ്സിബികളുടെയും ആകസ്മിക ബാധ്യതകളുടെ വളര്‍ച്ച 23 ശതമാനം കടന്നതായി റിപ്പോര്‍ട്ട് പറയുന്നു – 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച.

2020-21ലെ 119 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 133 ശതമാനമായി കണ്ടിജന്റ് ബാധ്യതകള്‍ വര്‍ദ്ധിച്ചു.”വിദേശ ബാങ്കുകളുടെ നിര്‍ബന്ധിത ബാധ്യതകള്‍ അവയുടെ ബാലന്‍സ് ഷീറ്റിന്റെ 10 മടങ്ങ് കൂടുതലാണ്, മാത്രമല്ല,അവരുടെ പലിശ ഇതര വരുമാനം ആനുപാതികമായി വര്‍ദ്ധിച്ചിട്ടില്ല, ”റിപ്പോര്‍ട്ട് പറയുന്നു.

പുതിയ ബാങ്ക് ശാഖകള്‍ 2021-22 കാലയളവില്‍ 4.6 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടയര്‍ 4, ടയര്‍ 5, ടയര്‍ 6 കേന്ദ്രങ്ങളിലാണ് ഏറെയും. മിച്ച പണലഭ്യത കുറയുകയാണ്.

ഒന്നിലധികം തവണ കമ്മി അനുഭവപ്പെടുകയും ചെയ്തു.അതേസമയം ഉത്പാദന മേഖലയ്ക്കുള്ള പണലഭ്യത ആര്‍ബിഐ ഉറപ്പുവരുത്തിയിട്ടുണ്ട്.

X
Top