സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ബേസൽ III കംപ്ലയിന്റ് ബോണ്ടുകൾ വഴി ബാങ്ക് ഓഫ് ബറോഡ 2,500 കോടി രൂപ വരെ സമാഹരിക്കും

ഗുജറാത്ത് : പൊതുമേഖലാ വായ്പാ ദാതാവ് ബാങ്ക് ഓഫ് ബറോഡ ബേസൽ III കംപ്ലയിന്റ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കുമെന്ന് അറിയിച്ചു.

‘മൂലധന സമാഹരണ സമിതി’ 1,500 കോടി രൂപ വരെ ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്തുന്നതിനുള്ള ഗ്രീൻ ഷൂ ഓപ്ഷനുള്ള , 1,000 കോടി രൂപയുടെ അടിസ്ഥാന ഇഷ്യു വലുപ്പമുള്ള ബേസൽ III കംപ്ലയിന്റ് ടയർ II ബോണ്ടുകളുടെ ട്രഞ്ച് I സമാഹരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയതായി ബിഎസ്‌ഇ ഫയലിംഗിൽ പറഞ്ഞു.

ബാസൽ-III മൂലധന നിയന്ത്രണങ്ങൾക്ക് കീഴിൽ, ആഗോളതലത്തിൽ ബാങ്കുകൾ അവരുടെ മൂലധന ആസൂത്രണ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ബി‌എസ്‌ഇയിൽ ബാങ്കിന്റെ ഓഹരികൾ ഒന്നിന് 219.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 224.30 രൂപയിലെത്തി.

X
Top