കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ചെറുകിട,മൊത്ത വായ്പ വിതരണം 17 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ചെറുകിട, മൊത്ത വ്യാപാര (എംഎസ്എംഇ നിര്‍വചനത്തിന് കീഴില്‍ വരുന്ന) ങ്ങള്‍ക്കുള്ള വായ്പ വിതരണം സെപ്തംബറില്‍ 16.9 ശതമാനമായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 7 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇരട്ടിയാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് കണക്കുകള്‍.

7.31 ലക്ഷം കോടി രൂപയാണ് മൊത്ത, ചെറുകിട വ്യാപാരികള്‍ക്ക് വായ്പാ ഇനത്തില്‍ സെപ്തംബറില്‍ ലഭ്യമായത്. ഇതില്‍ 52 ശതമാനം അഥവാ 3.81 ലക്ഷം കോടി മൊത്തവ്യാപാരികള്‍ക്കും (ഭക്ഷ്യ സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒഴികെ) പ്പോള്‍ 48 ശതമാനം അല്ലെങ്കില്‍ 3.50 ലക്ഷം കോടി രൂപ ചില്ലറ വ്യാപാരികള്‍ക്കും ലഭ്യമായി. ഓഗസ്റ്റ് മാസത്തില്‍ വിതരണം ചെയ്യപ്പെട്ട മൊത്തം വായ്പ അതേസമയം 6.26 ലക്ഷം കോടി രൂപയുടേതാണ്.

അതില്‍ 3.24 ലക്ഷം കോടി രൂപ മൊത്ത കച്ചവടക്കാര്‍ക്കും 3.01 ലക്ഷം കോടി രൂപ ചെറുകിടക്കാര്‍ക്കുമായിരുന്നു. ഓഗസ്റ്റ്മാസത്തെ അപേക്ഷിച്ച് മൊത്തകച്ചവടക്കാര്‍ക്ക് 17.6 ശതമാനവും ചില്ലറ കച്ചവടക്കാര്‍ക്ക് 16 ശതമാനവും അധികം തുക വായ്പ ലഭ്യമായി.

നാല് വര്‍ഷം മുന്‍പ് മൊത്ത, ചെറുകിട കച്ചവടക്കാരെ എംഎസ്എംഇ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീണ്ടും ചേര്‍ത്തു. പുതുക്കിയ നിര്‍വചനമനുസരിച്ച് മൊത്തവ്യാപാര പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ യൂണിറ്റുകളോ സേവന യൂണിറ്റുകളോ ആകാന്‍ പാടില്ല.

X
Top