10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

വായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പാ വിതരണം ജൂലൈയില്‍ ശക്തിപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞമാസം 123.69 ട്രില്ല്യണ്‍ രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. തൊട്ടുമുന്‍ വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 14.5 ശതമാനം അധികമാണ് ഇത്.

2021 ജൂലൈയിലെ വായ്പാ വിതരണം 108.00 ട്രില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. നിക്ഷേപങ്ങളും ആനുപാതികമായി വര്‍ധിച്ചിട്ടുണ്ട്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 9.1 ശതമാനം വളര്‍ച്ചയാണ് നിക്ഷേപത്തിലുണ്ടായത്.

മൊത്തം169.72 ട്രില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ബാങ്കുകള്‍ സ്വീകരിച്ചു. തൊട്ടുമുന്‍വര്‍ഷത്തില്‍ ഇത് 155.49 ട്രില്ല്യണ്‍ മാത്രമായിരുന്നു. കണക്കുകള്‍ താല്‍ക്കാലികമാണെന്നും അന്തിമ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ആര്‍ബിഐ അറിയിക്കുന്നു.

ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രെഡിറ്റ് ഡിമാന്‍ഡിലെ സുസ്ഥിരമായ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇത് നല്ലതാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് പിന്നീട്‌ തയ്യാറായി. ഇതോടെ റിപ്പോ നിരക്ക് കോവിഡിന് മുന്‍പുള്ളേതിന് സമാനമായി.

പലിശ നിരക്ക് വര്‍ധിക്കുന്നത് വായ്പ എടുക്കുന്നതു കുറയ്ക്കും. ആനുപാതികമായി ചെലവഴിക്കല്‍ കുറയുകയും സമ്പദ് വ്യവസ്ഥ ചുരുങ്ങുകയും ചെയ്യും.

X
Top