യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ബാങ്കുകളുടെ കടമെടുപ്പ് ഇരട്ടിയായി വളര്‍ന്നു

ന്യൂഡല്‍ഹി: വായ്പാ വളര്‍ച്ച ഒരു ദശാബ്ദത്തെ ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് ബാങ്കുകളുടെ ഹ്രസ്വകാല വിപണി കടമെടുപ്പ് ഇരട്ടിയായി. വായ്പാ ആവശ്യകത നിറവേറ്റാനാണ് ബാങ്കുകള്‍ കടമെടുപ്പ് ത്വരിതഗതിയിലാക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ബാങ്കുകളുടെ കടമെടുപ്പ് 2022 ഒക്ടോബര്‍ 21വരെ 5.49 ട്രില്യണ്‍ രൂപയാണ്.

2022 മാര്‍ച്ച് 25 ല്‍ 2.74 ട്രില്യണ്‍ രൂപയായിരുന്നു ഇത്. ഇന്റര്‍ബാങ്ക് റിപ്പോ പ്രവര്‍ത്തനങ്ങള്‍, ട്രൈപാര്‍ട്ടി റെപ്പോകളുടെ ഉപയോഗം തുടങ്ങിയ ഹ്രസ്വകാല ഫണ്ടിംഗ് റൂട്ടുകളിലൂടെയും അധിക ടയര്‍ 1 ബോണ്ടുകള്‍ പോലുള്ള ഉപകരണങ്ങളിലൂടെയുമാണ് ബാങ്കുകള്‍ പണം സമാഹരിച്ചത്. ജൂണ്‍ മുതലാണ് ബാങ്കിന്റെ കടമെടുപ്പ് ഉയര്‍ന്നത്.

3.78 ട്രില്യണ്‍ രൂപയാണ് ജൂണ്‍ തൊട്ട് ബാങ്കുകള്‍ നേടിയത്. 2021 മാര്‍ച്ച് 26 ന് ബാങ്കുകള്‍ എടുത്ത വായ്പ 2.44 ട്രില്യണ്‍ രൂപ. ഫണ്ട് സ്വരൂപിക്കുന്നതിനായി ഹ്രസ്വകാല വിപണി ഉപകരണങ്ങളെ ആശ്രയിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത് പണലഭ്യതയിലെ കുറവാണ്.

ദീര്‍ഘകാല ഡെപ്പോസിറ്റുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും വായ്പയെടുക്കുന്നത് വര്‍ദ്ധിച്ചത് പണക്കുറവിനെ കാണിക്കുന്നതായി ഇന്ത്യ റേറ്റിംഗ് ആന്റ് റിസര്‍ച്ചിലെ സൗമ്യജിത് നിയോഗി പറയുന്നു.ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി മിച്ചം ഒക്ടോബറില്‍ 1.35 ട്രില്യണ്‍ രൂപയായി കുറഞ്ഞിരുന്നു.2022 ഏപ്രിലില്‍ ഏകദേശം 78 ട്രില്യണ്‍ രൂപയായിരുന്നു മിച്ചം.

X
Top