രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു.

ഉയര്‍ന്ന ഡിവിഡന്റ് ഉറപ്പുള്ള ഇക്വിറ്റി, കാലാവധി കാര്യക്ഷമമായി മാനേജ് ചെയ്യപ്പെടുന്ന ഡെറ്റ്, കമോഡിറ്റികള്‍, റിയര്‍ എസ്റ്റേറ്റ് / ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ തുടങ്ങി വിവിധ ആസ്തികളിലായാണ് ഈ ഫണ്ട് നിക്ഷേപാവസരം ഒരുക്കുന്നത്.

‘ഒരൊറ്റ നിക്ഷേപത്തിലൂടെ ഒന്നിലധികം ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ സവിശേഷമായ അവസരമാണ് ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് നിക്ഷേപകര്‍ക്കായി തുറന്നിടുന്നതെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി സിഇഒ ഗണേഷ് മോഹന്‍ പറഞ്ഞു.

X
Top