അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ബജാജും അലയൻസും വേർപിരിയുന്നു

കൊച്ചി: ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും മറ്റ് ഇൻഷുറൻസ് പദ്ധതികളും നടത്തും.

സംയുക്ത കമ്പനിയിൽ അലയൻസിന്റെ 26% ഓഹരി ബജാജ് വാങ്ങും. ലൈഫ് ഇൻഷുറൻസിന് 13,780 കോടിയും മറ്റ് ഇൻഷുറൻസ് ബിസിനസിന് 10,400 കോടിയും നൽകിയാണ് ഓഹരികൾ വാങ്ങുന്നത്.

ബജാജ് ഫിൻസെർവിനും ബജാജ് ഹോൾഡിങ്സിനും ജമ്നലാൽ ബജാജ് സൺസിനുമായി ഈ ഓഹരികൾ വീതം വയ്ക്കും.

ബജാജ് ഹോൾഡിങ്സിന് 20% ഓഹരി ലഭിക്കും. ബജാജും ജർമ്മൻ ധനകാര്യ സേവന കമ്പനിയായ അലയൻസും ചേർന്ന് ഇൻഷുറൻസ് ബിസിനസ് 2000ലാണ് ആരംഭിച്ചത്.

ലൈഫ് ഇൻഷുറൻസിന് ഇന്ത്യയിൽ ഈ രംഗത്ത് 3% വിപണിയുണ്ട്, മറ്റ് ഇൻഷുറൻസിൽ 7 ശതമാനവും. സംയുക്ത കമ്പനിക്ക് 40,000 കോടി മൂല്യമുണ്ടെന്ന് ബജാജ് എംഡി സഞ്ജീവ് ബജാജ് പറഞ്ഞു.

X
Top