ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

കോവിഡാനന്തരം പ്രതിരോധ ശേഷി കുറയുന്നതായി വൈദ്യരത്നത്തിലെ ആയുർവേദ വിദഗ്ധർ

കൊച്ചി: ആളുകളുടെ പ്രതിരോധ ശേഷി കോവിഡിന് ശേഷം ഗണ്യമായ തോതിൽ കുറഞ്ഞ് വരുന്നതായി ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ജീവിതശൈലിയാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയിൽ ജാഗ്രത പുലർത്തണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വൈദ്യരത്നം ഔഷധശാലയുടെ ആരോഗ്യ വിദഗ്ധർ നിരീക്ഷിച്ചു.
വൈറ്റമിൻ ഡി-3, വൈറ്റമിൻ ബി – 12 എന്നിവയുടെ കുറവുകൾ വലിയ വെല്ലുവിളിയാണ്. കുട്ടികൾക്ക് ആവർത്തിച്ച് പനി വരുന്നത് പതിവായിരിക്കുന്നു.
പൊതുവായ ആരോഗ്യവും പ്രതിരോധ ശേഷിയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഗുണമേൻമയുള്ള ഔഷധങ്ങൾ നിർണായകമാണെന്ന് വൈദ്യരത്നം എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇടി യദുനാരായണൻ മുസ് പറഞ്ഞു. ഔഷധ നിർമാണത്തിലും, അസംസ്കൃത വസ്തുക്കളിലും തികഞ്ഞ നിഷ്കർഷ പുലർത്താൻ വൈദ്യരത്നം എപ്പോഴും ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. വൈറ്റമിൻ കുറവിൻ്റെ കാരണങ്ങൾ അഷ്ടവൈദ്യൻ ഡോ. ഇടി കൃഷ്ണൻമൂസ് വിശദീകരിച്ചു.
വൈദ്യരത്നത്തിൻ്റെ ഭാവി വികസന പരിപാടികൾ അദ്ദേഹം വ്യക്തമാക്കി.
പ്രസവശേഷം അമ്മയുടെയും കുഞ്ഞിൻ്റെയും സമ്പൂർണ ആയുർവേദ പരിചരണം അവരുടെ വീടുകളിൽ തന്നെ ലഭ്യമാക്കുന്ന അമ്മയും കുഞ്ഞും പദ്ധതി ഉടനെ തുടങ്ങും. കോഴിക്കോടാകും പദ്ധതിക്ക് തുടക്കം കുറിക്കുക. ആയുർവേദ വിധി പ്രകാരമുള്ള ഔഷധങ്ങളും കൂട്ടിച്ചേർത്തതാണ് പാക്കേജുകൾ.
അസംസ്കൃത വസ്തുക്കൾ അതിന് പറ്റിയ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കൃഷി ചെയ്യുന്നതിന് വൈദ്യരത്നം പ്രോത്സാഹിപ്പിക്കും. കേരളത്തിൽ സ്ഥലത്തിൻ്റെ പരിമിതി പ്രശ്നമാണ്. എങ്കിലും ഔഷധ കൃഷി പ്രോത്സാഹിപ്പിക്കാൻ തങ്ങൾ ആവുംവിധം പ്രോത്സാഹിപ്പിക്കുന്നതായി അവർ പറഞ്ഞു.
പ്രതിരോധ ശേഷി കൃത്രിമമായി വളർത്തുന്നതിനെക്കാൾ ആവശ്യമായ തോതിൽ നിലനിറുത്തുന്നതിനാണ് (Immunity Modulation) തങ്ങൾ ശ്രമിക്കുന്നതെന്ന് വൈദ്യരത്നത്തിലെ ആരോഗ്യ വിദഗ്ധർ പറഞ്ഞു.
1941 ലാണ് വൈദ്യരത്നം ആരംഭിക്കുന്നത്. രാജ്യത്തെ മുഴുവൻ ആയുർവേദ ഡോക്ടർമാർക്കും പരമ്പരാഗത മരുന്നുകൾ അവർ നൽകുന്നു. 1200 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുണ്ട്. അഷ്ടവൈദ്യ പാരമ്പര്യത്തിൽ ഊന്നിയാണ് ചികിത്സാ വിധികൾ. അഞ്ചാമത്തെ തലമുറയാണ് ഇപ്പോൾ വൈദ്യരത്ന്നത്തിൻ്റെ ആധുനീകരണത്തിന് നേതൃത്വം നൽകുന്നത്.

X
Top