രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

20 ശതമാനം വളര്‍ച്ചയുമായി ആക്സിസ് മാക്സ് ലൈഫ്

കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച് മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വരുമാനം (നിക്ഷേപ വരുമാനം ഒഴികെ) 18 ശതമാനം വര്‍ദ്ധിച്ച് 24,625 കോടി രൂപയായി.

നിക്ഷേപ വരുമാനം ഉള്‍പ്പെടെ ഏകീകൃത വരുമാനം 36,891 കോടി രൂപയും നികുതി കഴിഞ്ഞുള്ള ഏകീകൃത ലാഭം 137 കോടിയുമാണ്. 2026 ലെ 9 മാസ സാമ്പത്തിക വര്‍ഷത്തില്‍ മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 81 ശതമാനം ഓഹരി പങ്കാളിത്തമുള്ള മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്, 2026 ലെ 9 മാസ സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം പുതിയ ബിസിനസ് വളര്‍ച്ച രേഖപ്പെടുത്തി 6,396 കോടി രൂപയിലെത്തി.

ഇതിന്റെ ഫലമായി സ്വകാര്യ വിപണി വിഹിതം 53 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയര്‍ന്ന് 9.8 ശതമാനം ആയി.

ആക്‌സിസ് മാക്‌സ് ലൈഫിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം പോയ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ദ്ധിച്ച് 25,195 കോടി രൂപയിലെത്തിയപ്പോള്‍, വ്യക്തിഗത റിന്യൂവല്‍ പ്രീമിയത്തില്‍ 17% വര്‍ധന രേഖപ്പെടുത്തി 15,551 കോടി രൂപയിലെത്തി.

ഈ കാലയളവില്‍ വ്യക്തിഗത ഇന്‍ഷുറന്‍സിലെ പുതിയ ബിസിനസ് സം അഷ്വേര്‍ഡ് 41 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രൊപൈറ്ററി ചാനലുകളിലൂടെയുള്ള വികാസവും പങ്കാളിത്തങ്ങളുടെ വര്‍ദ്ധനവുമാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് കമ്പനി അറിയിച്ചു.

X
Top