ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആക്‌സിസ് ബാങ്ക്

മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 66% വർധിച്ചു. ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതും, പലിശ, പലിശേതര വരുമാനങ്ങളിലെ വളർച്ചയുമാണ് ഈ നേട്ടം കൈവരിക്കാൻ രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ വായ്പാ ദാതാവിനെ സഹായിച്ചത്.

2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം മുൻ വർഷത്തെ 3,383 കോടി രൂപയിൽ നിന്ന് 5,625 കോടി രൂപയായി ഉയർന്നു. ശക്തമായ ലാഭം, മതിയായ മൂലധനം, വളർച്ചയ്ക്കുള്ള നല്ല സാധ്യതകൾ എന്നിവ ഉള്ളതായി ആക്‌സിസ് ബാങ്ക് സിഇഒ അമിതാഭ് ചൗധരി പറഞ്ഞു.

ഈ വർഷം ആദ്യം ബാങ്ക് സിറ്റി ബാങ്കിന്റെ റീട്ടെയിൽ ബിസിനസ് ഏകദേശം 1.6 ബില്യൺ ഡോളറിന് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിർദിഷ്ട ഏറ്റെടുക്കൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനമോ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലോ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസ്തുത പാദത്തിൽ, റീട്ടെയിൽ വായ്പകളിൽ 22% വളർച്ചയും കോർപ്പറേറ്റ് വായ്പകളിൽ 9% വളർച്ചയും ബാങ്ക് രേഖപ്പെടുത്തി. മിഡ്-കോർപ്പറേറ്റ്, ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ ഇപ്പോൾ ബാങ്കിന്റെ ലോൺ ബുക്കിന്റെ 20% വരും, ഇത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 542 ബിപിഎസ് വർധിച്ചു. കൂടാതെ വായ്പ ദാതാവിന്റെ ഏകീകൃത മറ്റ് വരുമാനം 4% വർധിച്ച് 4,476 കോടി രൂപയായി.

സെപ്റ്റംബർ പാദത്തിൽ ബാങ്ക് 1.04 ദശലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. അതേസമയം ഫീസ് വരുമാനത്തിലെ വർദ്ധനവ് ഒരു വർഷം മുമ്പ് നേടിയ 473 കോടി രൂപയുടെ വ്യാപാര നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പാദത്തിൽ 86 കോടി രൂപയുടെ വ്യാപാര നഷ്ടം ഉണ്ടാക്കി.

X
Top