ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചുകേരളത്തിന്റെ മൂന്നു പദ്ധതികള്‍ മാതൃകയാക്കാന്‍ കേന്ദ്രംറെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്വിനോദസഞ്ചാര വ്യവസായത്തിന് പുതിയ സാധ്യതകളൊരുക്കാൻ ഐഐടിഎംപ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളം

എംഎസ്എംഇകളുടെ ശാക്തീകരണത്തിനായി ആക്‌സിസ് ബാങ്ക് ഇവോള്‍വ്

കൊച്ചി: സുക്ഷ്മ ചെറുകിട ഇടത്തം സംരംഭങ്ങളെ (എംഎസ്എംഇ) ശാക്തീകരിക്കുന്നതിനായി ആക്‌സിസ് ബാങ്കിന്റെ ബഹുനഗര വിജ്ഞാന പരമ്പരയായ ഇവോള്‍വിന്റെ പത്താം പതിപ്പ് കോഴിക്കോട്ട് നടത്തി. 10 ട്രില്യൻ ഡോളർ (10 ലക്ഷം കോടി ഡോളർ ) സമ്പദ്‌വ്യവസ്ഥയ്ക്ക് ഊര്‍ജം പകരുന്ന എംഎസ്എംഇകള്‍’ എന്ന പ്രമേയത്തിലാണ് പരിപാടി നടത്തിയത്. രാജ്യത്തെ, നിലവിലെ 4.1 ട്രില്യണ്‍ ഡോളർ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് 2032-ഓടെ 10 ട്രില്യണ്‍ ഡോളർ എന്ന ലക്ഷ്യത്തിക്കുന്നതിനുള്ള വളര്‍ച്ചാ പാതകളെയും വെല്ലുവിളികളെയും ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയായി സമ്മേളനം മാറി. ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ്, ഫെറോക്ക് ബോര്‍ഡ്സ് എംഡി എംഎ അഷ്റഫ് എന്നിവര്‍ പങ്കെടുത്ത ആഗോള വിപണി കാഴ്ചപ്പാടിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും നടന്നു. സംരംഭകര്‍, വ്യവസായ പ്രമുഖര്‍, നയതന്ത്ര വിദഗ്ധര്‍, 103-ല്‍ അധികം എംഎസ്എംഇ പ്രൊമോട്ടര്‍മാരും സ്ഥാപകരും സമ്മേളനത്തില്‍ പങ്കെടുത്തു.

പരമ്പരാഗത ബാങ്കിം​ഗ് രീതികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന ഇവോള്‍വ്, തടസ്സങ്ങളെ മറികടക്കടന്ന് സുസ്ഥിര വികസനത്തിലേക്കുള്ള അറിവും ഉപകരണങ്ങളും സംരംഭകര്‍ക്ക് കൈമാറുന്നു. സഹകരണത്തിലൂടെയും നവീകരണത്തിലൂടെയും ഭാവിയിലേക്ക് ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ആക്‌സിസ് ബാങ്കിന്റെ വിശാലമായ ദൗത്യവുമായി ചേര്‍ന്നു പോകുന്നതാണ് ഈ സംരംഭം. കഴിഞ്ഞ ദശകത്തില്‍, 50-ല്‍ അധികം നഗരങ്ങളിലായി 10,000-ല്‍ അധികം സംരംഭകരുമായി ഇവോള്‍വ് ബന്ധപ്പെട്ടിട്ടുണ്ട്. വ്യാപാരം, ഉത്പാദനം, സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയുടെ വികസന കേന്ദ്രമെന്ന നിലയിലാണ് ഇവോള്‍വിന്റെ നിലവിലെ പതിപ്പ് നടത്തുന്നതിന് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒരു കാലത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട്, കേരളത്തിലെ ഏറ്റവും ചലനാത്മകമായ ബിസിനസ്സ് കേന്ദ്രങ്ങളിലൊന്നായി രൂപാന്തരപ്പെട്ടിട്ടുണ്ട്. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ വരാനിരിക്കുന്ന 2,000 കോടിയുടെ (2025-28 സാമ്പത്തിക വര്‍ഷം) നിക്ഷേപമുള്ള വ്യാവസായിക ഇടനാഴി, പ്രാദേശിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

X
Top