സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

എടിഎസ് എല്‍ജി വിടെക്ക് സ്‌പെയിനും നിര്‍മാണ കരാറില്‍

കൊച്ചി: എല്‍ജി എക്വിപ്‌മെന്റ്‌സിന്റെ അനുബന്ധ സ്ഥാപനവും ഗ്യാരേജ് ഉപകരണങ്ങളുടെ മുന്‍നിര നിര്‍മാതാക്കളുമായ എടിഎസ് എല്‍ജിയും വാഹന പരിശോധന ഉപകരണ നിര്‍മ്മാണ രംഗത്തെ ആഗോള പ്രമുഖരായ വിടെക്കും നിര്‍മാണ കരാറിലേര്‍പ്പെട്ടു.

കരാറിന്റെ ഭാഗമായി ഇറക്കുമതി ചെയ്ത വാഹന പരിശോധനാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കും. കോയമ്പത്തൂരില്‍ സ്ഥാപിക്കുന്ന 7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഉല്പാദന യൂണിറ്റില്‍, ഇന്ത്യന്‍ വിപണിക്കാവശ്യമായ ഉല്പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കും.

ബ്രേയ്ക്ക്, സസ്‌പെന്‍ഷന്‍, സ്ലിപ്പ്, സ്പീഡോ ടെസ്റ്ററുകള്‍, ആക്‌സില്‍ പ്ലേ, ഡിറ്റക്ടറുകള്‍, സ്റ്റിയറിങ്ങ് ഗിയര്‍ പ്ലേ എന്നിവയായിരിക്കും ഇവിടെ നിര്‍മിക്കുക.

വര്‍ഷങ്ങളായി പ്രസ്തുത ഉല്പന്നങ്ങള്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് എടിഎസ് എല്‍ജി മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ തിവാരി പറഞ്ഞു. പുതിയ കരാര്‍ പ്രകാരം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ മിതമായ വിലയില്‍, അതിവേഗം ലഭ്യമാക്കാന്‍ കഴിയും.

2020-ല്‍ അഞ്ചാമത്തെ ഏറ്റവും വലിയ കാര്‍ വിപണിയായിരുന്നു ഇന്ത്യയെന്ന് എല്‍ജി എക്വിപ്‌മെന്റ് ചെയര്‍മാന്‍ ഡോ. ജയറാം വരദരാജ് പറഞ്ഞു. കംപോണന്റുകള്‍ ഉള്‍പ്പെടെ ഉള്ള രാജ്യത്തെ കാര്‍ വിപണിമൂല്യം 2026-ഓടെ 16.1 മുതല്‍ 18.1 വരെ ട്രില്ല്യണ്‍ രൂപയായി ഉയരുമെന്നാണ് സൂചന.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് ആന്‍ഡ് ആര്‍ ആന്‍ഡ് ഡി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ്; ഭാരത് സ്‌റ്റേജ് ആറ് തുടങ്ങിയവയാണ് ഭാരത സര്‍ക്കാരിന്റെ വാഹന നിര്‍മ്മാണ പരിശോധനാ സംവിധാനങ്ങള്‍. അടുത്ത അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ 200-ലധികം പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

80-ലധികം രാജ്യങ്ങളിലായി വിടെക് 6000-ലധികം വാഹന പരിശോധന ലെയ്‌നുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ibef.org/blogs/high-speed-track-for-automobile-testing-in-india

വണ്‍ സ്‌റ്റോപ്പ് ഷോപ്പ് എന്ന പരിപാടിയിലൂടെ ഗ്യാരേജ് ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയാണ് എടിഎസ് എല്‍ജി അവതരിപ്പിക്കുന്നത്. 60 വര്‍ഷത്തെ പാരമ്പര്യമാണ് എല്‍ജിക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vteq.es/en

X
Top