റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അറ്റലാസിയന്‍ കോര്‍പറേഷന്‍

ന്യൂഡല്‍ഹി: അറ്റ്‌ലാസിയന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ഏകദേശം 5% പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഏകദേശം 500 മുഴുവന്‍ സമയ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നുറപ്പായി.

70 മില്യണ്‍ മുതല്‍ 75 മില്യണ്‍ ഡോളര്‍ വരെ പുനര്‍നിര്‍മ്മാണ ചെലവുകള്‍ നികത്താനാണ് പിരിച്ചുവിടല്‍. കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ മൈക്ക് കാനന്‍-ബ്രൂക്ക്‌സ്, സ്‌കോട്ട് ഫാര്‍ഖുഹാര്‍ എന്നിവര്‍ ഇക്കാര്യമറിയിച്ച് ജീവനക്കാര്‍ക്ക് മെമ്മോ അയച്ചു.

സിഡ്‌നി, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാസിയന്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയാണ്. ട്രെല്ലോ, ജിറ എന്നീ സഹകരണ പരിപാടികള്‍ക്ക് പേരുകേട്ടതാണ്.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് 10,787 ജീവനക്കാരായി. വ്യാപകമായ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിക്കാത്ത ചുരുക്കം സോഫ്‌റ്റ്വെയര്‍ ദാതാക്കളില്‍ ഒന്നായിരുന്നു കമ്പനി.

ട്വിലിയോ, ഓട്ടോഡെസ്‌ക്ക്,ഒക്ടോ, വര്‍ക്ക്‌ഡേ എന്നിവ കഴിഞ്ഞയാഴ്ചകളില്‍ വ്യാപക പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.

X
Top