യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹൈദരാബാദിൽ ആസ്റ്ററിന്റെ പുതിയ ആശുപത്രി

ഹൈദരാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹൈദരാബാദിൽ പുതിയ ആശുപത്രി സ്ഥാപിക്കാൻ ഡോ: ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. 220 കോടി രൂപ ചെലവിട്ട് മൂന്നുലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന പുതിയ ആശുപത്രി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും. ആശുപത്രിയുടെ നിർമാണത്തിനായി ആസ്റ്ററിന്റെ ഉപസ്ഥാപനമായ ശ്രീ സായ്നാഥ മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽസും അപർണ കൺസ്ട്രക്ഷൻസ് ആൻഡ് എസ്റ്റേറ്റ്സുമായി കരാർ ഒപ്പുവച്ചു.

275-300 കിടക്കകളാണ് ആശുപത്രിയിൽ ഉണ്ടാവുക. 2025-26 മധ്യത്തോടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും. സമഗ്ര ഗൈനക്കോളജിക്കൽ പരിചരണം, ഒബ്സ്റ്റെട്രിക്സ്, നിയോനാറ്റൽ ആൻഡ് പീഡിയാട്രിക് സേവനങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചാവും ആശുപത്രിയുടെ പ്രവർത്തനം. കാത്ത് ലാബ്, എംആർഐ, സിടി, ഇസിഎംഒ, ഐവിയുഎസ് തുടങ്ങിയ അതിനൂതന സേവനങ്ങളും ലഭ്യമാകും. 100 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ, 10 മോഡ്യുലാർ ഓപ്പറേറ്റിങ് തിയേറ്ററുകൾ, മികവുറ്റ പ്രസവ പരിചരണം, പൂർണസമയ എമർജൻസി സേവനം തുടങ്ങിയവയും ആശുപത്രിയിലുണ്ടാകും.

നിലവിൽ ഹൈദരാബാദിൽ 204 കിടക്കകളോട് കൂടിയ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ പ്രൈം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ ആശുപത്രിയും സ്ഥാപിക്കുന്നത്. 2026-27ഓടെ 2,000 പുതിയ കിടക്കകൾ കൂടി കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതികൾ.

X
Top