Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്റെ ആസ്തികള്‍ 1925 കോടി രൂപയിലെത്തി

കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 1925 കോടി രൂപയിലെത്തിയതായി 2023 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പദ്ധതിയുടെ നിക്ഷേപത്തിന്റെ 51 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. 41 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്‌മോള്‍ ക്യാപ്പിലുമാണ്.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്നതാണ് പദ്ധതിയുടെ രീതി. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഫെഡറല്‍ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഐടിസി, കോറമണ്ടല്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയവയിലാണ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ എന്ന് 2023 ആഗസ്റ്റ് 31ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top