ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ അഡ്വൈസേഴ്‌സുമായി കരാർ ഒപ്പിട്ട് അരവിന്ദ് സ്‌മാർട്ട്‌സ്‌പേസ്

ഡൽഹി: എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ അഡ്വൈസേഴ്‌സുമായി ചേർന്ന് റെസിഡൻഷ്യൽ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനൊരുങ്ങി ലാൽഭായ് ഗ്രൂപ്പ് കമ്പനിയായ അരവിന്ദ് സ്മാർട്ട് സ്‌പേസ്. ഇതിനായി കമ്പനി എച്ച്‌ഡിഎഫ്‌സി കാപ്പിറ്റൽ അഫോർഡബിൾ റിയൽ എസ്റ്റേറ്റ് ഫണ്ട് 3-മായി കരാർ ഒപ്പിട്ടു. വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 4.76 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 229.10 രൂപയിലെത്തി.

കരാറിലൂടെ സൃഷ്ഠിക്കപ്പെടുന്ന പ്ലാറ്റ്‌ഫോമിന് കീഴിൽ ഏറ്റെടുക്കുന്ന പ്രോജക്‌റ്റുകൾക്കായി കമ്പനി ‘അരവിന്ദ് സ്‌മാർട്ട്‌ഹോംസ്’ എന്ന പേരിലുള്ള ഒരു പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനി രൂപീകരിച്ചതായി അരവിന്ദ് സ്‌മാർട്ട്‌സ്‌പേസ് അറിയിച്ചു. കൂടാതെ ഈ പ്ലാറ്റ്ഫോം ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനുമായി 900 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

പുനർനിക്ഷേപ സാധ്യതകൾ ഒഴികെ 5,000 കോടി രൂപയുടെ മൊത്തത്തിലുള്ള വരുമാന സാധ്യത പ്ലാറ്റ്ഫോം സൃഷ്ടിക്കും. അടുത്ത 12 മാസത്തിനുള്ളിൽ 6-7 പ്രോജക്ടുകൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ അഡൈ്വസേഴ്‌സുമായുള്ള എഎസ്‌എല്ലിന്റെ തന്ത്രപരമായ സഖ്യം 2019-ലാണ് ആരംഭിച്ചത്. ഇന്ത്യയിൽ താങ്ങാനാവുന്നതും ഇടത്തരം വരുമാനമുള്ളതുമായ ഭവന പദ്ധതികളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ പങ്കാളിത്തം സ്ഥാപിച്ചത്.

ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ് അരവിന്ദ് സ്മാർട്ട്‌സ്‌പേസ്. അഹമ്മദാബാദ്, ഗാന്ധിനഗർ, ബാംഗ്ലൂർ, പൂനെ എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top