ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ടെക്‌സ്‌റ്റൈല്‍ മാലിന്യം കുറയ്ക്കാന്‍ അരവിന്ദിന്റെയും പര്‍ഫിയുടേയും സംയുക്ത സംരഭം

ന്യൂഡല്‍ഹി: ടെക്‌സ്റ്റൈല്‍ മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നത് കുറയ്ക്കാന്‍ അരവിന്ദ് ലിമിറ്റഡും പര്‍ഫി ഗ്ലോബല്‍ എല്‍സിസിയും സംയുക്ത സംരംഭം തുടങ്ങി. രാജ്യത്തെ പ്രമുഖ തുണി നിര്‍മ്മാതാക്കളാണ് അരവിന്ദ്. അതേസമയം യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് പര്‍ഫി.

ഇന്ത്യയിലെ അരവിന്ദിന്റെ നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നിന് സമീപം ആദ്യത്തെ ഫൈബര്‍ പുനരുജ്ജീവന സൗകര്യം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ പറയുന്നു.

തുണിമാലിന്യങ്ങളെ വിര്‍ജിന്‍ ക്വാളിറ്റി നാരുകളാക്കി പുനരുജ്ജീവിപ്പിക്കുന്ന ചാക്രിക പരിഹാരമാണ് പര്‍ഫി പ്രദാനം ചെയ്യുക. ഇത് തുണിമാലിന്യങ്ങളായ വെള്ള പരുത്തി, നിറമുള്ള കോട്ടണ്‍, ഡെനിം, സിന്തറ്റിക്‌സ് എന്നിവ നാരുകളാക്കി സംസ്‌കരിക്കും.

പ്രതിവര്‍ഷം 5,500 ടണ്‍ ശേഷിയുള്ള സൗകര്യമാണ് അടുത്ത 5 വര്‍ഷത്തില്‍ വികസിപ്പിക്കുക. 200-250 കോടി രൂപയുടെ നിക്ഷേപമാണിത്. ടെക്‌സ്‌റ്റൈല്‍ വ്യവസായം പ്രതിവര്‍ഷം 64 ബില്യണ്‍ പൗണ്ടിലധികം പോസ്റ്റ്ഇന്‍ഡസ്ട്രിയല്‍ ടെക്‌സ്‌റ്റൈല്‍ മാലിന്യങ്ങളും 284 ബില്യണ്‍ പൗണ്ട് പോസ്റ്റ്കണ്‍സ്യൂമര്‍ മാലിന്യവും ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്.

X
Top