റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

അഹമ്മദാബാദ്: രാജ്യത്തെ റെയില്‍ ശൃംഖലയില്‍ വന്‍ വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി. 20,800 കോടി രൂപ ചെലവില്‍ എട്ട് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്.

തിരക്ക് കുറയ്ക്കുക, ലൈന്‍ ശേഷി വര്‍ധിപ്പിക്കുക, ചരക്ക്-യാത്രാ ഗതാഗതം വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ 656 കി.മീ പുതിയ പാത
10,783 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ 14 ജില്ലകളിലാണ്.

ഖരഗ്പൂര്‍-ജാര്‍സുഗുഡ നാലാം ലൈന്‍, കട്നി-പെന്ദ്ര റോഡ് നാലാം ലൈന്‍, ബിലാസ്പൂര്‍-പെന്ദ്ര റോഡ് മൂന്നാം ലൈന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 656 കിലോമീറ്റര്‍ ശൃംഖല പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ഈ പദ്ധതികള്‍ 2029-30 ഓടെ പൂര്‍ത്തിയാക്കും.

ദക്ഷിണേന്ത്യക്ക് 540 കി.മീ; 2100 ഗ്രാമങ്ങള്‍ക്ക് ഗുണം
10,021 കോടി രൂപയുടെ മറ്റ് അഞ്ച് പദ്ധതികള്‍ ദക്ഷിണേന്ത്യയിലാണ് – തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ 17 ജില്ലകളിലാണ്.

ആറക്കോണം-റെനിഗുണ്ട മൂന്നും നാലും ലൈനുകള്‍, വൈറ്റ്ഫീല്‍ഡ്-ബംഗാരപ്പേട്ട് മൂന്നും നാലും ലൈനുകള്‍, ഹൊസൂര്‍-ഓമലൂര്‍ ഇരട്ടിപ്പിക്കല്‍ എന്നിവയാണ് പ്രധാനം. 52 ലക്ഷം ജനസംഖ്യയുള്ള 2100 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഇതോടെ മെച്ചപ്പെടും.

ഏഴ് പ്രധാന ഇടനാഴികള്‍ നാലിരട്ടിയാക്കും
ഡല്‍ഹി-ഹൗറ, മുംബൈ-ഹൗറ, ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഗുവാഹത്തി ഉള്‍പ്പെടെ തിരക്കേറിയ ഏഴ് ഇടനാഴികളിലെ 11,000 കിലോമീറ്റര്‍ നാലിരട്ടിയാക്കാന്‍ തീരുമാനിച്ചതായി വൈഷ്ണവ് പറഞ്ഞു. ഇതില്‍ 2,000 കി.മീ ഇതിനകം പൂര്‍ത്തിയായി.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം വേഗത്തിലാണെന്നും സൂറത്ത് മുതല്‍ വാപ്പി വരെയുള്ള 100 കി.മീ ആദ്യ ഘട്ടം ഉടന്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top