രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

കേരളത്തിലെ ഏഴ് റെയിൽവേ പദ്ധതികൾക്കുള്ള ഡിപിആർ സർവേയ്ക്ക് അനുമതി

ന്യൂഡൽഹി: കേരളത്തിലെ ഏഴ് റെയിൽ പദ്ധതികൾക്ക് ഡിപിആർ തയ്യാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതിയായിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി നൽകിയതെന്ന് റെയിൽവേ വാർത്താ കുറിപ്പിൽ അറിയിച്ചു.

പദ്ധതികൾ
1-ഷെർണ്ണൂർ- മംഗലാപുരം മൂന്നും നാലും പാതകൾ- 307 കിലോമീറ്റർ
2-കോയമ്പത്തൂർ- ഷൊർണ്ണൂർ മൂന്നും നാലും പാതകൾ -99 കിലോമീറ്റർ
3- ഷൊർണ്ണൂർ- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റർ
4- എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയംവഴി)-115 കിലോമീറ്റർ
5-കായംകുളം- തിരുവനന്തപുരം മൂന്നാം പാത -105 കിലോമീറ്റർ
6- തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാത- 71 കിലോമീറ്റർ
7- തുറവൂർ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ-46 കിലോമീറ്റർ

X
Top