ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ചകൊച്ചി മെട്രോ പുതിയ കുതിപ്പില്‍രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍

സോളാർ ബിസിനസിൽ വൻ നിക്ഷേപത്തിന് അനിൽ അംബാനി

ബിസിനസിൽ ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ് അനിൽ അംബാനി. തന്റെ സഹോദരൻ മുകേഷ് അംബാനിയുടെ ചുവടുകൾ പിന്തുടർന്ന് കടബാധ്യതകൾ കുറയ്ക്കാനാണ് അദ്ദേഹം കഴിഞ്ഞ ഏതാനും നാളുകളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ 10,000 കോടി രൂപയുടെ വമ്പിച്ച നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് അനിൽ അംബാനിയുടെ റിലയൻസ് പവർ.

ആന്ധ്രാപ്രദേശിലെ സോളാർ പദ്ധതികളുമായി ബന്ധപ്പെട്ടാണ് റിലയൻസ് പവർ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തെ തുടർന്ന് കമ്പനിയുടെ ഓഹരി വില ജനുവരി 16 വ്യാഴാഴ്ച്ചത്തെ വ്യാപാരത്തിൽ 5% വരെ കുതിച്ചുയർന്നു. നിലവിൽ ഓഹരി വില 4.99% ഉയർന്ന് 41.20 രൂപയിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ സോളാർ പ്രൊജക്ടുകൾ റിലയൻസ് പവറിന്റെ ഭാഗമായ ‘Reliance NU Suntech Private Limited’ എന്ന കമ്പനിയാണ് നടപ്പാക്കുക. കേന്ദ്രസർക്കാരിന് കീഴിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ഒരു പവർ പർച്ചേസ് എഗ്രിമെന്റിൽ (PPA) ഏർപ്പെട്ടതിന് ശേഷമായിരിക്കും പ്രൊജക്ട് ആരംഭിക്കുക.

ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഒരു കോമ്പോസിറ്റ് സോളാർ ഫെസിലിറ്റി സംവിധാനം ഏർപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വാരം അനിൽ അംബാനിയും, അദ്ദേഹത്തിന്റെ മുതിർന്ന പുത്രൻ ജയ്മോൾ അംബാനിയും റിലയൻസ് പവറിലെ തങ്ങളുടെ സ്റ്റാറ്റസ് പ്രമോട്ടർ എന്നതിൽ നിന്ന് ‘പബ്ലിക് ഓഹരിയുടമകൾ’ എന്നു മാറ്റിയിരുന്നു. ഇതേ തുടർന്നുള്ള ദിവസങ്ങളിൽ റിലയൻസ് പവറിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായിരുന്നു.

റിലയൻസ് പവർ (Reliance Power)
പവർ ജനറേഷൻ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്. ഇന്ത്യയിലും, ആഗോള തലത്തിലും പവർ പ്രൊജക്ടുകൾ ഏറ്റെടുത്തു നടപ്പാക്കുന്നു. മികച്ച പോർട്ഫോളിയോയുള്ള രാജ്യത്തെ മുൻനിര പവർ കമ്പനി കൂടിയാണിത്.

നിലവിൽ കമ്പനിയുടെ മാർക്കറ്റ് ക്യാപ് 15,767 കോടി രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഈ സ്മാൾക്യാപ് കമ്പനി 30.58% നേട്ടമാണ് നൽകിയിരിക്കുന്നത്.ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 19.40/53.64 രൂപ നിലവാരങ്ങളിലാണ്.

നിലവിൽ കമ്പനി 2024 ഡിസംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല

X
Top