100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

റോവിയോ 8 ലക്ഷം കോടി രൂപയ്ക്ക് വിൽക്കാനൊരുങ്ങുന്നു

ആംഗ്രി ബേഡ്സ് ഗെയിമുകളിലൂടെ ലോകപ്രസിദ്ധമായ ഫിന്നിഷ് ഗെയിം കമ്പനി റോവിയോ 8 ലക്ഷം കോടി രൂപയ്ക്ക് വിൽക്കാനൊരുങ്ങുന്നു. ജാപ്പനീസ് ഗെയിം കമ്പനിയായ സെഗ ആണ് റോവിയോ വാങ്ങാനുള്ള ചർച്ചകൾ നടത്തുന്നത്.

ആംഗ്രി ബേഡ്സ് ഗെയിമുകൾക്ക് പഴയ പ്രചാരമില്ലാതെ വന്നതും പുതുമ അവതരിപ്പിക്കാനാകാതെ വന്നതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയതുമാണ് റോവിയോ വിൽക്കാനുള്ള നീക്കത്തിനു പിന്നിൽ.

2009ൽ പുറത്തിറങ്ങിയ ആദ്യത്തെ ആംഗ്രി ബേഡ്സ് ഗെയിം കഴിഞ്ഞ മാസം റോവിയോ പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയിരുന്നു.

ചരിത്രത്തിലാദ്യമായി 100 കോടി ഡൗൺലോഡുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയ മൊബൈൽ ഗെയിം ആണ് ആംഗ്രി ബേഡ്സ്.

X
Top