ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

വിപണി തത്സ്ഥിതി തുടരുമെന്ന് വിലയിരുത്തല്‍

കൊച്ചി: ഇന്‍ഫോസിസില്‍ നിന്നുള്ള ദുര്‍ബലമായ അവലോകനം, വിപണിയെ ബാധിച്ചതായി, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഇതോടെ ഐടി മേഖല 4 ശതമാനത്തോളം ഇടിവ് നേരിടുകയും അത് ബെഞ്ച്മാര്‍ക്ക് സൂചികകളുടെ പതനത്തിന് ഇടയാക്കുകയും ചെയ്തു. ഹെവിവെയ്റ്റുകള്‍ കരടികളുടെ താവളമായപ്പോള്‍ സ്‌മോള്‍ക്യാപുകളാണ് പ്രതിരോധ ശേഷി പ്രകടമാക്കിയത്.

ആഗോള വിണികള്‍ സമ്മിശ്ര ചിത്രമാണ് അവതരിപ്പിക്കുന്നത്. ദുര്‍ബലമായ വരുമാനം കാരണം യുഎസ് വിപണി പാടുപെടുമ്പോള്‍ 0.7% എംഒഎം വളര്‍ച്ചയോടെ യുകെ റീട്ടെയില്‍ വില്‍പ്പന പ്രതീക്ഷകളെ മറികടന്നു. ലാഭമെടുപ്പ് വിപണിയെ തളര്‍ത്തിയതായി റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര പറയുന്നു.

ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം നിഫ്റ്റി താഴ്ച വരിക്കുകയും 19745 നിലവാരത്തിലെത്തുകയുമായിരുന്നു. ഇടിവ് വ്യാപകമായപ്പോള്‍ ഐടി കനത്ത നഷ്ടം നേരിട്ടു. എഫ്്എംസിജിയും എനര്‍ജി ഭീമന്മാരും നഷ്ടം നേരിട്ടവയില്‍ പെടുന്നു.

അതേസമയം മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ സമ്മിശ്ര പ്രകടനം നടത്തി. സമീപ ദിവസങ്ങളില്‍ തത്സ്ഥിതി തുടരുമെന്നാണ് മിശ്ര കരുതുന്നത്. ബാങ്കിംഗ്,ധനകാര്യം എന്നിവയില്‍ അതേസമയം നേട്ടത്തിന് സാധ്യതയുണ്ട്.

X
Top