കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഏകീകരണം തുടരുമെന്ന് വിദഗ്ധര്‍

കൊച്ചി: ഐടി വരുമാനം കുറയാനുള്ള സാധ്യത, ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍, നിരീക്ഷിക്കുന്നു. അതേസമയം യുഎസ് പണപ്പെരുപ്പം മിതമാകുമെന്ന സൂചന മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളെ ഉയര്‍ത്തുകയും ചെയ്തു.സെന്‍സെക്‌സ് 223.94 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 65393.90 ലെവലിലും നിഫ്റ്റി50 55.10 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 19384.30 ലെവലിലും ക്ലോസ്് ചെയ്തത് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

കൂടാതെ മണ്ഡിവില വില താങ്ങുവിലയേക്കാള്‍ ഉയര്‍ന്നതും ഖാരിഫ് വിതയ്ക്കല്‍ മന്ദഗതിയിലായതും പണപ്പെരുപ്പവും നിക്ഷേപകരെ അകറ്റി. മണ്‍സൂണ്‍ പുരോഗതിയും ജൂലൈയിലെ ഖാരിഫ് വിതയ്ക്കലുമാണ് ഭാവി പണപ്പെരുപ്പത്തെ നിര്‍ണ്ണയിക്കുന്നത്. 19300-19550 പരിധിയിലാണ് നിഫ്റ്റി വ്യാപാരം തുടര്‍ന്നതെന്ന് ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ വിലയിരുത്തുന്നു.

19500-19550 ലെവലുകളിലാണ് പ്രതിരോധം. ഈ ഏകീകരണം കാരണം മണിക്കൂര്‍ മൊമന്റം ഇന്‍ഡിക്കേറ്റര്‍ നെഗറ്റീവ് ക്രോസോവര്‍ സൂചിപ്പിച്ചു. 19550 ന് സമീപത്ത് ക്ലോസിംഗ് നടക്കുന്നത് വരെ ഏകീകരണം തുടരാനാണ് സാധ്യത.

X
Top