സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

പാപ്പരത്ത സംരക്ഷണത്തിനായി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനിയായ റെവ്‌ലോൺ

ന്യൂയോർക്ക്: ചാപ്റ്റർ 11 പാപ്പരത്ത സംരക്ഷണത്തിനായി ഫയൽ ചെയ്ത് കട കെണിയിലായ അമേരിക്കൻ കമ്പനിയായ റെവ്‌ലോൺ. ശതകോടീശ്വരനായ റോൺ പെരൽമാന്റെ മക്ആൻഡ്രൂസ് & ഫോർബ്സിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് റെവ്‌ലോൺ. ഇത് നെയിൽ പോളിഷ്, ലിപ്സ്റ്റിക്ക് എന്നിവയുടെ പ്രമുഖ നിർമ്മാതാക്കളാണ്. കമ്പനി 1 ബില്യൺ ഡോളറിനും 10 ബില്യൺ ഡോളറിനും ഇടയിലുള്ള ആസ്തികളും ബാധ്യതകളും ലിസ്റ്റ് ചെയ്തതായി ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് പാപ്പരത്വ കോടതിയിൽ ഫയൽ ചെയ്ത രേഖകൾ വ്യക്തമാകുന്നു.

പാപ്പരത്വം ഒഴിവാക്കുന്നതിനായി കടത്തിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുന്നോടിയായി റെവ്‌ലോൺ വായ്പക്കാരുമായി ചർച്ചകൾ ആരംഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പാപ്പരത്ത ഫയലിംഗ് വരുന്നത്. വിൽപ്പനയിലെ ഇടിവാണ് ഈ ഭീമായ കടത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് കമ്പനി പറഞ്ഞു. റെവ്‌ലോണിന് നിലവിൽ 3.31 ബില്യൺ ഡോളറിന്റെ ദീർഘകാല കടമുണ്ട്.

1932-ൽ സഹോദരന്മാരായ ചാൾസും ജോസഫ് റെവ്‌സണും, ചാൾസ് ലാച്ച്‌മാനും ചേർന്ന് രൂപീകരിച്ച റെവ്‌ലോൺ, 1985-ൽ മക്ആൻഡ്രൂസ് & ഫോർബ്‌സ്‌ ഏറ്റെടുത്തിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റ വില്പന 22 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏകദേശം 90 വർഷം മുമ്പ് നെയിൽ ഇനാമൽ വിൽപ്പന ആരംഭിച്ച റെവ്‌ലോണിന് ബ്രിട്‌നി സ്പിയേഴ്‌സ് ഫ്രാഗ്രൻസസ്, ക്രിസ്റ്റീന അഗ്വിലേറ ഫ്രാഗ്രൻസസ് തുടങ്ങി നിരവധി ബ്രാൻഡുകളുണ്ട്.

X
Top